ഗാന്ധിജിയോടുള്ള ആദരസൂചകമായി നാണയം പുറത്തിറക്കി ബ്രിട്ടന്‍


NOVEMBER 6, 2021, 8:05 AM IST

ലണ്ടന്‍ : മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ വചനം ആലേഖനം ചെയ്ത നാണയം പുറത്തിറക്കി ബ്രിട്ടന്‍.

ദീപാവലയോടനുബന്ധിച്ചാണ് ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന വചനവും ഉള്‍പ്പെടുത്തിയ 'കലക്ടേഴ്‌സ് കോയിന്‍' പുറത്തിറക്കിയത്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആവേശം പകര്‍ന്ന നേതാവിന് ഉചിതമായ ആദരമാണ് ഇതെന്ന് ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനക് പറഞ്ഞു.5 പൗണ്ടിന്റെ നാണയം 13 പൗണ്ടിന് ആണ് ലഭിക്കുക.

ഗാന്ധിജിയെപ്പറ്റിയുള്ള ലഘുവിവരണവും ഒപ്പമുണ്ടാകും. സ്വര്‍ണത്തിലും വെള്ളിയിലും നാണയം ലഭിക്കും. വെള്ളി നാണയത്തിന് 95 പൗണ്ടും സ്വര്‍ണനാണയത്തിന് 2440 പൗണ്ടുമാണ് വില.

Other News