ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇംഗ്ലണ്ടില്‍ കനത്ത പിഴ; 10,000 പൗണ്ട് വരെ ഈടാക്കും


SEPTEMBER 20, 2020, 8:41 PM IST

ലണ്ടന്‍: ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയുമായി ഇംഗ്ലണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 10,000 പൗണ്ട് വരെ (9.5 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണം. അല്ലാത്തപക്ഷം പിഴ അടയ്‌ക്കേണ്ടിവരും. സെപ്റ്റംബര്‍ 28 മുതല്‍ പിഴ നിയമം പ്രാബല്യത്തില്‍ വരുമെന്നും ജോണ്‍സണ്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റമുവധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇംഗ്ലണ്ടിലാണ്. 

കോവിഡിന്റെ രണ്ടാംവരവാണ് ദൃശ്യമാകുന്നതെന്ന് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആദ്യം പിടിക്കപ്പെട്ടാല്‍ 1,000 പൗണ്ടിനുള്ളിലായിരിക്കും പിഴ. വീണ്ടും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 10,000 പൗണ്ടായി പിഴ ഉയര്‍ത്തും. വരുമാനം കുറഞ്ഞവരാണെങ്കില്‍ 500 പൗണ്ട് ആനുകൂല്യം നല്‍കുമെന്നും ബ്രീട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.  

കോവിഡിനോടു ചെറുത്തിനില്‍ക്കണമെങ്കില്‍ പ്രതിരോധം ശക്തമാക്കണം. കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വീട്ടില്‍തന്നെ തുടരണം. വീട്ടിലുള്ള മറ്റുള്ളവര്‍ 14 ദിവസത്തേക്ക് വീട്ടില്‍നിന്ന് പുറത്തുപോകരുത്. കോവിഡ് സ്ഥിരീകരിക്കുന്നവര്‍ വീടിനു പുറത്തുള്ള ആളുകമായി ബന്ധം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ നല്‍കണം. അവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Other News