ലണ്ടന്‍ : ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ബ്രിട്ടന്. ആഗസ്റ്റ് എട്ടിനുശേഷം യു.കെയിലെത്തുന്ന രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചവര്‍ക്ക് , 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ വീടുകളിലോ ഇഷ്ടമുള്ള സ്ഥലത്തോ പത്തു ദിവസം സ്വയം നിരീക്ഷണത്തില്‍ ഇരുന്നാല്‍ മതി. ഇന്ത്യയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് മൂന്നു ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തണം. ബ്രിട്ടനില്‍ എത്തിക്കഴിഞ്ഞു ചെയ്യാനുള്ള രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം റെഡ് ലിസ്റ്റില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയതോടെയാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നിര്ബന്ധമല്ലാതായത്.
ഇന്ത്യക്കു പുറമേ യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളേയും റെഡ് ലിസ്റ്റില്‍നിന്ന് ഒഴിവാക്കി.നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു.കെയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്