ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ജെന്റര്‍ ന്യൂട്രാലിറ്റി പ്രഖ്യാപിച്ചു. ഇനി മുതല്‍ പൈലറ്റുമാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും മേക്കപ്പും ആഭരണങ്ങളും അണിയാന്‍ അനുവാദം.
മാറ്റങ്ങള്‍ തിങ്കാളാഴ്ച മുതല്‍ നിലവില്‍ വരും. നിര്‍ഭയരായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക എന്ന സന്ദേശത്തോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്കായി മെമ്മോ ഇറക്കിയത്.
യൂണിഫോമിലുള്ള എല്ലാ ജീവനക്കാര്‍ക്കും കണ്‍മഷി, കമ്മല്‍, എന്നിവ അണിയാമെന്നും മുടിയില്‍ ബണ്‍ ധരിക്കാമെന്നും മെമ്മോയില്‍ പറയുന്നു. ഹാന്‍ഡ് ബാഗ് ഉള്‍പ്പെടെ കൊണ്ടുനടക്കാമെന്നും നഖം പോളിഷ് ചെയ്യാനും ബ്രിട്ടീഷ് എയര്‍വേയ്‌സ് പുരുഷ ജീവനക്കാര്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ആദ്യമായാണ് പുരുഷ ജീവനക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അനുവദിച്ചു കൊടുക്കുന്നത്. മേക്കപ്പ് ചെയ്യുമ്പോള്‍ സ്വാഭാവിക രൂപം ലഭിക്കുന്ന തരത്തില്‍ ചെയ്യണമെന്ന് എയര്‍വേയ്‌സ് നിര്‍ദേശിച്ചതായി ദി ഇന്‍ഡിപെന്‍ഡന്‍സ് റിപ്പോര്‍ട്ട് ചെയ്തു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് പറഞ്ഞു.