ഹെലികോപ്ടര്‍ ബ്ലേഡിനു സമീപം സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ബ്രിട്ടീഷ് ടൂറിസ്റ്റ് അപകടത്തില്‍ മരിച്ചു


JULY 27, 2022, 10:44 PM IST

ഏതന്‍സ്: ഹെലികോപ്ടര്‍ ബ്ലേഡിനു സമീപം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് ടൂറിസ്റ്റിന് ഏതന്‍സില്‍ ദയനീയ അന്ത്യം. ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി 21കാരനായ ജാക്ക് ഫെന്റനാണ് മരിച്ചത്. രക്ഷിതാക്കളോടൊപ്പം വെക്കേഷന്‍ ആസ്വദിക്കാന്‍ സ്വകാര്യ വിമാനത്തില്‍ മൈക്കനോസിലെത്തിയതായിരുന്നു യുവാവ്. 

ജാക്കിന്റെ ദാരുണമായ സംഭവം നടക്കുമ്പോള്‍ സുഹൃത്ത് ഹെലികോപ്ടറിലുണ്ടായിരുന്നു. ആ സമയത്ത് ജാക്ക് ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് സുഹൃത്ത് പറയുന്നത്. ജാക്കിന്റെ മാതാപിതാക്കള്‍ മറ്റൊരു ഹെലികോപ്ടറിലായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ട് ഗ്രൗണ്ട് എന്‍ജിനിയര്‍മാരേയും പൈലറ്റിനേയും അന്വേഷണ ഫലങ്ങള്‍ ലഭിക്കുന്നതുവരെ മോചിപ്പിച്ചതായി യു. കെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Other News