യൂറോപ്യന്‍ യൂണിയന് നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അഫ്ഗാന് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിലെ അഭയാര്‍ഥികള്‍ യൂറോപ്പില്‍ ചെറിയ തോതിലെങ്കിലും എത്താന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും അഫ്ഗാനികളില് നിരവധി പേര് തങ്ങളുടെ രാജ്യംവിട്ട് യൂറോപ്പിലേക്ക് പോയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മന്ത്രിമാര്‍ അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്. സുരക്ഷാ സാഹചര്യങ്ങളും യൂറോപ്പിലേക്കുള്ള കുടിയേറ്റ സാധ്യതയും ചര്‍ച്ചയിലുണ്ടാകും.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏറ്റവും അപകട സാധ്യതയുള്ളവരെ സംരക്ഷിക്കുമെന്ന് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റം പരിഹരിക്കാനുള്ള പദ്ധതി വികസിപ്പിക്കാന്‍ ജര്‍മനിയുമായി സഹകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
2015ല്‍ സിറിയയില്‍ നിന്നുള്‍പ്പെടെ ഒരു ദശലക്ഷത്തിലധികം അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. പല രാജ്യങ്ങളിലും രാഷ്ട്രീയ തിരിച്ചടികള്‍ സംഭവിച്ചതോടെയാണ് സര്‍ക്കാരുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട മനോഭാവത്തില്‍ മാറ്റമുണ്ടായത്.
തങ്ങളുടെ രാജ്യം കുടിയേറ്റ തംരംഗത്തിനുള്ള പ്രവേശന കവാടമാകില്ലെന്ന് വ്യക്തമാണെന്നാണ് ഗ്രീക്ക് മന്ത്രി നൊടിസ് മിതരാച്ചി പറഞ്ഞത്. താലിബാന്റെ പ്രതികാരം ഭയന്ന് പ്രാദേശിക ജീവനക്കാരും അപകട സാധ്യതയുള്ളവരുമായ പതിനായിരം പേരെയെങ്കിലും സ്വീകരിക്കേണ്ടി വരുമെന്നാണ് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. എന്നാല്‍ 2015 ആവര്‍ത്തിക്കരുതെന്നാണ് ക്രിസ്ത്യന്‍ ഡമോക്രാറ്റിക് നേതാവും മെര്‍ക്കലിന്റെ പിന്‍ഗാമിയുമായ അര്‍മിന്‍ ലാഷെറ്റ് പറഞ്ഞത്.
എന്നാല്‍ അഫ്ഗാന് അഭയാര്‍ഥികളെ നാടുകടത്താന്‍ ഡീപോര്ട്ടേഷന് സെന്ററുകള്‍ സ്ഥാപിക്കണമെന്നാണ് ഓസ്ട്രിയ നിര്‍ദ്ദേശം മുമ്പോട്ടുവെച്ചത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന് ലക്ഷ്യമിടുമെന്ന് പ്രതീക്ഷിക്കുന്ന അപകടസാധ്യതയുള്ളവരെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. വിസ വേഗത്തിലാക്കാനും അടിയന്തിര ഒഴിഞ്ഞുപോക്കിനും പുനരധിവാസം വാഗ്ദാനം ചെയ്യാനും ആംനസ്റ്റി ആവശ്യപ്പെട്ടു.
മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായ്തതില്‍ താലിബാന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കിയത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചര ലക്ഷം പേരെയെങ്കിലും മാറ്റിപ്പാര്പ്പിച്ചിട്ടുണ്ടാകുമെന്നാണ് യു എന്‍ കണക്കാക്കുന്നത്. ഇതില്‍ രണ്ടര ലക്ഷം പേരെങ്കിലും ബന്ധങ്ങള്‍ നഷ്ടപ്പെട്ടവരാണ്. മാത്രമല്ല കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണ്.
ഓരോ ആഴ്ചയും ഇരുപതിനായിരം മുതല്‍ മുപ്പതിനായിരം വരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും രാജ്യം വിടുന്നവരെന്നാണ് യു എന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ പറഞ്ഞത്.
അഫ്ഗാനില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ആളുകളില്‍ ഭൂരിപക്ഷവും അയല്‍രാജ്യങ്ങളിലെ പ്രദേശങ്ങളിലാണ് എത്തിച്ചേരുന്നതെന്ന കാഴ്ചപ്പാടാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കാതറിന് വൂലാര്ഡിനുള്ളത്.
യൂറോപ്പിലെത്തുന്ന ചെറിയ ശതമാനത്തിന് സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അത് കൈകാര്യം ചെയ്യാവുന്ന സാഹചര്യവും നിയന്ത്രിക്കാവുന്ന ആളുകളുമായിരിക്കുമെന്നും കാതറിന് വ്യക്തമാക്കി.
2018 മുതല്‍ സിറയക്കാര്ക്കു പിറകിലായി ഏറ്റവും കൂടുതല്‍ അഭയാര്‍ഥി അപേക്ഷകള്‍ നല്‍കിയിരിക്കുന്ന രാജ്യം അഫ്ഗാനാണ്. അഫ്ഗാനിലെ അക്രമങ്ങള്‍ രൂക്ഷമായതോടെ ഈ വര്‍ഷം അപേക്ഷകളില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയന് അതിര്‍ത്തികളിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. 2015ല്‍ 1.04 ദശലക്ഷം പേര് എത്തിയപ്പോള്‍ ഈ വര്‍ഷം നാല്‍പ്പത്തി മൂവായിരം പേരാണ് അഭയാര്‍ഥികളായി എത്തിയിരിക്കുന്നത്.
താലിബാന് കാബൂള്‍ പിടിച്ചടക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പതിനായിരക്കണക്കിന് അഫ്ഗാനികള്‍ അഭയം തേടി തലസ്ഥാനത്തേക്ക് പലായനം ചെയ്തിരുന്നു. ഇപ്പോഴാകട്ടെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമില്ലാതെ അവര്‍ കുടുങ്ങുകയും ചെയ്തു.