ബ്രിട്ടനിൽ കോവിഡ് കേസുകൾ വീണ്ടും ഉയരങ്ങളിലേക്ക്


DECEMBER 18, 2021, 7:58 AM IST

ലണ്ടൻ: ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്.

തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി.

വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്. പ്രതിരോധ നടപടികൾ ശക്തമാക്കിയില്ലെങ്കിൽ ഒമിക്രോൺ മരണങ്ങൾ ഉണ്ടാകുമെന്നും അടുത്ത വർഷം ഏപ്രിലോടെ കോവിഡ് മരണ സംഖ്യ 75000 എത്തിയേക്കുമെന്നും മുന്ന റിയിപ്പുണ്ടായിരുന്നു.

Other News