രണ്ടു പതിറ്റാണ്ടിനിടയില്‍ ആദ്യമായി യൂറോ ഡോളറിന് താഴെ


JULY 13, 2022, 9:56 PM IST

ന്യൂയോര്‍ക്ക്: രണ്ട് പതിറ്റാണ്ടിനിടയില്‍ ആദ്യമായി യൂറോയുടെ മൂല്യം ഡോളറിനേക്കാള്‍ താഴെ രേഖപ്പെടുത്തി. 2002 ഡിസംബറിന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 

സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളും റഷ്യന്‍ ഗ്യാസ് വിതരണത്തിനുള്ള സമ്പൂര്‍ണ സാധ്യതയുമാണ് യൂറോയുടെ മൂല്യം താഴാന്‍ കാരണമായത്. യു എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കൂടുതല്‍ കര്‍ക്കശമാക്കുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ജൂണില്‍ യു എസ് പണപ്പെരുപ്പം കുതിച്ചുയര്‍ന്നതായി ഔദ്യോഗിക കണക്കുകളില്‍ കാണിച്ചതിന് ശേഷമാണ് യൂറോ 0.9998 ഡോളറിലേക്ക് താഴ്ന്നത്. നിക്ഷേപകര്‍ക്ക് ഡോളര്‍ കൂടുതല്‍ ആകര്‍ഷകമാവുകയാണ്.

Other News