ആധിപത്യം ദുരുപയോഗം ചെയ്ത ആമസോണിനെതിരെ യൂറോപ്യന്‍ യൂണിയന്‍


NOVEMBER 10, 2020, 7:22 PM IST

പാരീസ്: ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ആമസോണ്‍ ആധിപത്യം ദുരുപയോഗം ചെയ്തതിന് യൂറോപ്യന്‍ യൂണിയന്‍ ആന്റിട്രസ്റ്റ് ചാര്‍ജ് പുറത്തിറക്കി. യൂറോപ്യന്‍ യൂണിയനിലെ കമ്പനിയൂടെ ഏറ്റവും വലിയ വിപണികളായ ജര്‍മനിയിലേയും ഫ്രാന്‍സിലേയും സേവന ദാതാവെന്ന നിലയില്‍ ആമസോണ്‍ തങ്ങളുടെ ആധിപത്യവും സ്ഥാനവും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി യൂറോപ്യന്‍ കമ്മീഷന്റെ ഉന്നത ആന്റി ട്രസ്റ്റ് ഉദ്യോഗസ്ഥന്‍ മാര്‍ഗരറ്റ് വെസ്റ്റഗര്‍ പറഞ്ഞു. 

പുതിയ ഉത്പന്നങ്ങള്‍ ആരംഭിക്കുന്നതിനും പുതിയ ഓഫറുകളുടെ വിലയും നിശ്ചയിക്കാന്‍ ആമസോണ്‍ സ്വന്തം റീട്ടയില്‍ അല്‍ഗോരിതം ഉപയോഗപ്പെടുത്താന്‍ പബ്ലിക്ക് ഇതര വില്‍പ്പന ഡാറ്റ ഉപയോഗപ്പെടുത്തിയതായി വെസ്റ്റഗര്‍ വിശദീകരിച്ചു. ആമസോണിന്റെ വലപ്പത്തെയോ വിജയത്തെയോ അല്ല തങ്ങള്‍ എടുക്കുന്നതെന്നും മത്സര രംഗത്തുള്ള പെരുമാറ്റത്തിലാണ് ആശങ്കയെന്നും വെസ്റ്റഗര്‍ പറഞ്ഞു.

Other News