ഋഷി സുനക് മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി ഗവിന്‍ വില്യംസണിന്റേത്


NOVEMBER 9, 2022, 7:30 PM IST

ലണ്ടന്‍: സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍ക്കാരിലെ മുതിര്‍ന്ന അംഗം ഗാവിന്‍ വില്യംസണ്‍ രാജിവെച്ചു. ഋഷി സുനക് സര്‍ക്കാരിലെ ആദ്യത്തെ രാജിയാണിത്. 

പാര്‍ലമെന്റിലെ ഒരംഗത്തെ ഗാവിന്‍ വില്ല്യംസണ്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ടൈംസ് ഓഫ് ലണ്ടന്‍ തെളിവുകള്‍ പുറത്തുവിട്ടതോടെയാണ് രാജിവെക്കേണ്ടി വന്നത്. രാജിവെച്ച കാര്യം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച കത്തിലൂടെ ഗാവിന്‍ വില്ല്യംസണ്‍ തന്നെയാണ് അറിയിച്ചത്. 

വില്ല്യംസണ്‍ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും കൊല്ലുമെന്നുപോലും പറഞ്ഞതായും ഒരു മുതിര്‍ന്ന സിവില്‍ സെര്‍വന്റ് ആരോപിച്ചു. സന്ദേശങ്ങള്‍ക്ക് താന്‍ ക്ഷമാപണം ചോദിച്ചിരുന്നെന്നും ഇതേക്കുറിച്ചുള്ള അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വില്യംസണ്‍ രാജിക്കത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഭീഷണിപ്പെടുത്തി എന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

Other News