സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസ്ഥലത്ത് ഹിജാബ് ധരിക്കുന്നത് തടയാമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി


NOVEMBER 29, 2023, 5:51 AM IST

ബെല്‍ജിയം: മതവിശ്വാസം പ്രതിഫലിപ്പിക്കുന്ന ശിരോവസ്ത്ര ധാരണം പോലെയുള്ള അടയാളങ്ങള്‍ ജോലിസ്ഥലങ്ങളില്‍ ധരിക്കാമോ എന്നതുസംബന്ധിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് തീര്‍പ്പ് കല്‍പിച്ച് യൂറോപ്യന്‍ യൂണിയന്‍ കോടതി.

അംഗരാജ്യങ്ങളിലെ പൊതു അധികാരികള്‍ക്ക് ഇസ്ലാമിക ശിരോവസ്ത്രം പോലുള്ള മതവിശ്വാസത്തിന്റെ അടയാളങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ജീവനക്കാരെ വിലക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉന്നത കോടതി ചൊവ്വാഴ്ച വിധിച്ചു.

ജോലിസ്ഥലത്ത് ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കിഴക്കന്‍ ബെല്‍ജിയന്‍ മുനിസിപ്പാലിറ്റി ഓഫ് ആന്‍സിലെ ഒരു ജീവനക്കാരിയാണ് കേസുമായി യൂറോപ്യന്‍ യൂണിയന്റെ (സിജെഇയു) കോടതിയിലെത്തിയത്.

മതപരമോ പ്രത്യയശാസ്ത്രപരമോ ആയ വിശ്വാസത്തിന്റെ പ്രത്യക്ഷമായ അടയാളങ്ങള്‍ ധരിക്കാതെ കര്‍ശനമായ നിഷ്പക്ഷത പാലിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നതിനായി മുനിസിപ്പാലിറ്റി പിന്നീട് അതിന്റെ തൊഴില്‍ നിബന്ധനകള്‍ മാറ്റി.

തലയിലും തോളിലും ധരിക്കുന്ന പരമ്പരാഗത വസ്ത്രമായ ഹിജാബ് വര്‍ഷങ്ങളായി യൂറോപ്പിലുടനീളം ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കുന്ന പ്രശ്‌നമാണ്.

ഒരു നിഷ്പക്ഷ ഭരണ അന്തരീക്ഷം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള കര്‍ശനമായ നിഷ്പക്ഷതയുടെ നയം നിയമാനുസൃതമായ ലക്ഷ്യത്താല്‍ വസ്തുനിഷ്ഠമായി ന്യായീകരിക്കപ്പെടുന്നതായി കണക്കാക്കാമെന്ന് സിജെഇയു പറഞ്ഞു. വിശ്വാസപ്രകടമാക്കുന്ന അടയാളങ്ങള്‍ ധരിക്കുന്നതിന് പൊതുവായതും വിവേചനരഹിതവുമായ രീതിയില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചാല്‍ സമാനമായ മറ്റു നടപടികളും ന്യായീകരിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അംഗരാജ്യങ്ങളിലെ അധികാരികള്‍ക്ക് അവര്‍ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പൊതുസേവനത്തിന്റെ നിഷ്പക്ഷത രൂപകല്പന ചെയ്യുന്നതില്‍ വിവേചനാധികാരം ഉണ്ടെന്ന് കോടതി പറഞ്ഞു. എന്നിരുന്നാലും, ഈ ലക്ഷ്യം സ്ഥിരവും വ്യവസ്ഥാപിതവുമായ രീതിയില്‍ പിന്തുടരുകയും നടപടികള്‍ കര്‍ശനമായി ആവശ്യമുള്ളതില്‍ പരിമിതപ്പെടുത്തുകയും വേണം, കോടതി പറഞ്ഞു.

ഈ ആവശ്യകതകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് ഒരു ദേശീയ കോടതിയാണ്.

Other News