വംശീയതയെച്ചൊല്ലി ഇന്ത്യന്‍ വംശജനായ ലോര്‍ഡ് മേഘ്നാദ് ദേശായി ലേബര്‍ പാര്‍ട്ടി വിട്ടു


NOVEMBER 20, 2020, 11:27 PM IST

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ  ലോര്‍ഡ് മേഘ്നാദ് ദേശായി വംശീയ വിവേചനത്തെ ചൊല്ലി യുകെയുടെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അംഗം രാജിവെച്ചു.

താന്‍ എക്കാലത്തെയും ഒരു ലേബര്‍ പാര്‍ട്ടി അനുഭാവി ആണെന്നും രാജ്യത്തെ മനുഷ്യാവകാശ നിരീക്ഷണ സംഘം ''നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍''.ആരോപിച്ച മുന്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ 19 ദിവസത്തെ സസ്‌പെന്‍ഷന് ശേഷം ഒരു മാപ്പ് പോലും പറയാതെ തിരിച്ചെടുത്ത നടപടിയാണ് 49 വര്‍ഷം പഴക്കമുള്ള തന്റെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന് വ്യാഴാഴ്ച താന്‍ നിര്‍ബന്ധിതനായതെന്ന് 80 കാരനായ ദേശായി പറഞ്ഞു.

യാതൊരു ക്ഷമാപണവും കൂടാതെ ജെറമി കോര്‍ബിനെ തിരികെ പാര്‍ട്ടിയിലേക്ക് വരാന്‍ അനുവദിക്കുന്നത് വളരെ വിചിത്രമായ തീരുമാനമായിരുന്നു. ഏതാനും മാസങ്ങളായി അദ്ദേഹം സഭാ വിപ്പ് നിരസിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഇത് ഒരു വലിയ പ്രതിസന്ധിയോടുള്ള മുടന്തന്‍ പ്രതികരണമാണ്, ''ദേശായി  പറഞ്ഞു.

ഇത്തരത്തിലുള്ള വംശീയത പാര്‍ട്ടിയില്‍ കുത്തിവച്ചതില്‍ ഞാന്‍ വളരെ അസ്വസ്ഥനും ലജ്ജിതനുമാണ്. കോര്‍ബിന്‍  ജൂത എംപിമാരെ പരസ്യമായി അധിക്ഷേപിക്കുകയും വനിതാ അംഗങ്ങളെ ട്രോള്‍ ചെയ്യുകയും ചെയ്തു. ഇത് വര്‍ഗ്ഗീയതയ്ക്കും അപ്പുറത്തായ കാര്യാണ് ''അദ്ദേഹം പറഞ്ഞു.

ലേബര്‍ പാര്‍ട്ടി വര്‍ഷങ്ങളായി ആന്റിസെമിറ്റിസവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പെടുന്നു. 2019 ഡിസംബറിലെ തെരഞ്ഞെടുപ്പ് പരാജയവും ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. . പാര്‍ട്ടിയെ ബാധിക്കുന്ന വിഷയങ്ങള്‍ പരിഹരിക്കുമെന്ന വാഗ്ദാനവുമായി സര്‍ കീര്‍ സ്റ്റാര്‍മര്‍ ഈ വര്‍ഷം പുതിയ പാര്‍ട്ടി നേതാവായി ചുമതലയേറ്റു കഴിഞ്ഞ മാസം കോര്‍ബിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിച്ചിരുന്നു. സമത്വ, മനുഷ്യാവകാശ കമ്മീഷന്റെ (ഇഎച്ച്ആര്‍സി ). ആന്റിസെമിറ്റിസം, അല്ലെങ്കില്‍ ജൂത വിരുദ്ധ പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ലേബര്‍ നിയമം ലംഘിച്ചുവെന്ന് വാച്ച്‌ഡോഗ് കണ്ടെത്തിയിരുന്നു, അക്കാലത്ത് പാര്‍ട്ടി നേതൃത്വത്തിന്റെ ''ഗുരുതരമായ പരാജയങ്ങള്‍'' കാരണമാണ് ഈ പ്ശ്‌നങ്ങള്‍ ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു.

''എന്നാല്‍ നേതാക്കള്‍ മാറിയിട്ടും ഭാവിയില്‍ കാര്യങ്ങള്‍ ശരിയായ രീതിയില്‍ മാറുന്നത് ഞാന്‍ കാണുന്നില്ല, ആത്യന്തികമായി എന്റെ മന:സാക്ഷിയോടെ ജീവിക്കണം. എനിക്ക് ഒരു ആന്റിസെമിറ്റിക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല, ''ദേശായി പറഞ്ഞു, മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ തനിക്ക് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹൗസ് ഓഫ് ലോര്‍ഡ്സിലെ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ബറോണസ് ഏഞ്ചല സ്മിത്തിന് അദ്ദേഹം രാജിക്കത്ത് അയച്ചിട്ടുണ്ട്. രാജി തീരുമാനം പുന:പരിശോധിക്കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ നല്‍കിയിട്ടും അദ്ദേഹം ഇപ്പോള്‍ ഒരു സ്വതന്ത്ര അംഗമായി സഭയില്‍ ഇരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ക്രോസ്‌ബെഞ്ചിന്റെ ഭാഗമാകാനുള്ള ദേശായിയുടെ അപേക്ഷ യുകെ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൗസിന്റെ ഗ്രൂപ്പ് പരിഗണിക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍.

Other News