യു കെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി തെംസില്‍ മരിച്ച നിലയില്‍


DECEMBER 1, 2023, 6:32 PM IST

ലണ്ടന്‍: യു കെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ തെംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിത്കുമാര്‍ പട്ടേല്‍ (23)ന്റെ മൃതദേഹമാണ് നദിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 17 മുതലാണ് മിത്കുമാറിനെ കാണാതായത്. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.

2023 സെപ്റ്റംബറിലാണ് മിത്കുമാര്‍ യു കെയിലെ ഷെഫീല്‍ഡ് ഹല്ലം യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിനായി എത്തിയത്. നവംബര്‍ 17ന് നിത്യേനയുള്ള നടത്തത്തിനായി പുറത്തേക്കു പോയ മിത്കുമാര്‍ പിന്നീട് തിരിച്ചെത്തിയില്ല.

Other News