അകന്നു കഴിയുന്ന പങ്കാളിയെ കുത്തിക്കൊന്ന കേസില്‍ 23 കാരനായ ഇന്ത്യക്കാരന് യുകെയില്‍ ജീവപര്യന്തം


SEPTEMBER 17, 2020, 10:43 AM IST

ലണ്ടന്‍: കിഴക്കന്‍ മിഡ്ലാന്റ്‌സ് പട്ടണമായ ലീസസ്റ്ററില്‍ 21 കാരിയായ പങ്കാളിയായിയെ കുത്തിക്കൊന്ന കേസില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ 23 കാരനെ യുകെ കോടതി ബുധനാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

കഴിഞ്ഞയാഴ്ച നടന്ന വിചാരണയെത്തുടര്‍ന്ന് കൊലപാതകക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പരോളിനായി പരിഗണിക്കുന്നതിനുമുമ്പ് ജിഗുകുമാര്‍ സോര്‍ത്തിയെ ലീസസ്റ്റര്‍ ക്രൗണ്‍ കോടതി കുറഞ്ഞത് 28 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭവിനി പ്രവീണ്‍ (21) എന്നയുവതിയെ അവളുടെ വീട്ടില്‍ വച്ച് കുത്തിക്കൊന്നുവെന്നാണ് കേസ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അകന്നു കഴിയുന്ന യുവതിയോട്  സംസാരിക്കാന്‍ എത്തിയപ്പോളാണ് പ്രതി കൊലപാതകം നടത്തിയത്.

സംഭവം നടന്ന് രണ്ടുമണിക്കൂറിനുള്ളില്‍ ഇയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ സമീപിക്കുകയും യുവതിയെ കുത്തിയ സംഭവം ഏറ്റുപറയുകയും ചെയ്തിരുന്നു.

യുവതിക്ക് ഏറ്റ ഒന്നിലധികം കുത്തുകളാണ് മരണകാരണമെന്നാണ്  പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ നിഗമനം.

Other News