ലണ്ടന്‍ : യുകെയില്‍ മലയാളി യുവാവിനെതിരെ വംശീയ അധിക്ഷേപം. കണ്ണൂര്‍ ഇരിട്ടി സ്വദേശി ജിന്സന് ഇരിട്ടിയാണ് കഴിഞ്ഞ രാത്രി ജോലി കഴിഞ്ഞു ബസില്‍ മടങ്ങുമ്പോള്‍ ആക്രമിക്കപ്പെട്ടത്.
12 വര്‍ഷമായി യുകെയില്‍ ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്യുന്ന ജിന്സണ് സൈക്യാട്രിക് നഴ്സിങ്ങില്‍ ഡണ്ടി യൂണിവേഴ്സിറ്റിയില്‍ ഉന്നതപഠനം നടത്തുന്നുമുണ്ട്. ബസില്‍ ജിന്‍സനെ കൂടാതെ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനാണ് വംശീയാധിക്ഷേപം നടത്തുകയും അസഭ്യം പറയുകയും അക്രമത്തിന് മുതിരുകയും ചെയ്തത്.
ഡ്രൈവര്‍ ഇടപെട്ട് ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.