കൺസർവേറ്റിവ് പാർട്ടിയിൽ 58 ശതമാനം പേർ ലിസ് ട്രസ്സിനൊപ്പം


AUGUST 4, 2022, 5:23 PM IST

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിനുള്ള കൺസർവേറ്റിവ് പാർട്ടിക്കുള്ളിലെ മത്സരത്തിൽ മുൻ ഫോറിൻ സെക്രട്ടറി ലിസ്റ്റ് ട്രസ്സ് തന്നെ മുന്നിലെന്ന് ഏറ്റവും പുതിയ സർവേ.

ഇന്ത്യൻ സമയം വ്യാഴാഴ്ച്ച ഉച്ചയോടെ പ്രസിദ്ധീകരിക്കപ്പെട്ട 'യൂഗവ്' സർവേ ഫലങ്ങളാണ് പാർട്ടിക്കുള്ളിൽ കാറ്റ് ഇപ്പോഴും ലിസ് ട്രസ്സിന് അനുകൂലമായാണ് വീശുന്നതെന്ന് കാട്ടുന്നത്.

കൺസർവേറ്റിവ് എംപിമാരിൽ ഭൂരിപക്ഷത്തിൻറെയും പിന്തുണ നേടിയിട്ടുണ്ടെങ്കിലും പാർലമെൻററി പാർട്ടി നേതാവും അങ്ങനെ പ്രധാനമന്ത്രിയും ആരാകണമെന്ന് തീരുമാനിക്കുന്ന കൺസർവേറ്റിവ് പാർട്ടി അംഗങ്ങളിൽ 58% പേരും ലിസ് ട്രസ്സിനെയാണ് പിന്തുണയ്ക്കുന്നതെന്നാണ് സർവേ കാട്ടുന്നത്.

മുൻ ചാൻസലർ ഋഷി സുനാക്കിന് 26% പാർട്ടിയംഗങ്ങളുടെ മാത്രം പിന്തുണയാണുള്ളത്. അംഗങ്ങളിൽ 12% പേർ ഇപ്പോഴും ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അവർ എല്ലാവരും പിന്തുണച്ചാലും വലിയൊരു അട്ടിമറി സംഭവിച്ചില്ലെങ്കിൽ ഋഷി സുനാക്ക് പ്രധാനമന്ത്രിയാവില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നേരത്തെ 'യൂഗവ്' പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിലും എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ലിസ് ട്രസ് നേടിയിരുന്നു.

Other News