വിശ്രമത്തിന് വൈദ്യോപദേശം; സി ഒ പി 26 കാലാവസ്ഥാ ഉച്ചകോടിയില്‍ ബ്രിട്ടീഷ് രാജ്ഞി പങ്കെടുക്കില്ല


OCTOBER 27, 2021, 6:46 PM IST

ലണ്ടന്‍: ഗ്ലാസ്‌ഗോയില്‍ നടക്കുന്ന സി ഒ പി 26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് പങ്കെടുക്കില്ല. വിശ്രമിക്കണമെന്ന് വൈദ്യോപകദേശം ലഭിച്ചതിന് പിന്നാലെയാണ് രാജ്ഞി യാത്രയില്‍ നിന്നും പിന്മാറിയത്. 

വടക്കന്‍ അയര്‍ലാന്റഅ സന്ദര്‍ശനം റദ്ദാക്കിയതിന് ശേഷം 95കാരിയായ രാജ്ഞി ആശുപത്രിയില്‍ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയയായിരുന്നു. 

വിന്‍ഡ്‌സര്‍ കാസിലിലിരുന്ന് വീഡിയോ ലിങ്കുകള്‍ വഴി രാജ്ഞി അംബാസഡര്‍മാരുമായി പൊതുഇടപഴകലുകള്‍ പുനഃരാരംഭിച്ചിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഖേദപൂര്‍വം തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും അറിയിച്ചു. എന്നാല്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ വഴി പ്രതിനിധികള്‍ക്ക് രാജ്ഞി സന്ദേശം കൈമാറും. വെയില്‍സ് രാജകുമാരന്‍, കോണ്‍വാള്‍ ഡച്ചസ്, കേംബ്രിഡ്ജിലെ ഡ്യൂക്ക്, ഡച്ചസ് എന്നിവര്‍ ഉള്‍പ്പെടെ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ സി ഒ പി 26ന്റെ ഭാഗമായി രാജ്ഞി സ്‌കോട്ട്‌ലാന്റിലേക്ക് പോകേണ്ടതായിരുന്നു. 

സി ഒ പി26ല്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്ന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അര്‍ഥവത്തായ നടപടികളുണ്ടാകണമെന്ന് രാജ്ഞി വളരെയധികം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്ഞി പങ്കെടുക്കാത്തത് ഉച്ചകോടിക്ക് പ്രഹരമാകുമെങ്കിലും യു എസിലെ മുന്‍ യു കെ അംബാസഡര്‍ സര്‍ പീറ്റര്‍ വെസ്റ്റ്മാകോട്ട് പറഞ്ഞു. രാജ്ഞി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് കേക്കില്‍ ഐസിംഗ് പോലെയായിരിക്കുമെങ്കിലും ചാള്‍സ് രാജകുമാരന് മറ്റു രാജകുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിക്കാനുള്ള വളരെ പ്രധാനപ്പെട്ട അവസരമാണിതെന്നും ചൂണ്ടിക്കാട്ടി. 

ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രങ്ങളില്‍ ദക്ഷിണ കൊറിയന്‍, സ്വിസ് അംബാസഡര്‍മാരെ അഭിവാദ്യം ചെയ്യുമ്പോള്‍ രാജ്ഞി ക്യാമറയില്‍ പുഞ്ചിരിക്കുന്നുണ്ട്. 

അടുത്ത കുറച്ചു ദിവസങ്ങള്‍ വിശ്രമിക്കണമെന്ന വൈദ്യോപദേശത്തെ മനസ്സില്ലാ മനസ്സോടെയാണ് രാജ്ഞി സ്വീകരിച്ചതെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചത്. 

Other News