ലൈംഗിക ആരോപണത്തെ തുടർന്ന് പാക് വംശജനായ അംഗത്തെ പുറത്താക്കാൻ യു.കെ. ഹൗസ് ഓഫ് ലോർഡ്‌സ് കമ്മിറ്റി ശുപാർശ; പുറത്താക്കുന്നതിന് മുൻപ് രാജി വെച്ചു


NOVEMBER 17, 2020, 11:49 PM IST

ലണ്ടൻ: ബ്രിട്ടണിലെ ഹൗസ് ഓഫ് ലോർഡ് പെരുമാറ്റചട്ട കമ്മിറ്റി പാക് വംശജനായ നസീർ അഹമ്മദ് എന്ന അംഗത്തെ പുറത്താക്കാൻ നിർദേശം നൽകിയതിന് പിന്നാലെ അദ്ദേഹം രാജി വെച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കമ്മറ്റി കണ്ടെത്തിയ വിവരം അഹമ്മദിനെ അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് അദ്ദേഹം രാജിക്ക് തയ്യാറായത്. ലൈംഗിക അതിക്രമം ചെയ്തു എന്നതിനെ തുടർന്ന് ആയിരുന്നു അന്വേഷണം.

വർഷങ്ങളായി ലണ്ടനിൽ സംഘടിപ്പിച്ച നിരവധി ഇന്ത്യൻ വിരുദ്ധ പ്രകടനങ്ങളിൽ സജീവമായ ആളാണ് അഹമ്മദ്. 63 കാരനായ അഹമ്മദ് ഹൗസ് ഓഫ് ലോർഡ് മാന്യത വിട്ട് പെരുമാറി എന്ന് കമ്മിറ്റി കണ്ടെത്തി. സഹായം അഭ്യർത്ഥിച്ച് വന്ന ഒരു വനിതയെ അധികാര സ്ഥാനത്തിരുന്നു കൊണ്ട് ലൈംഗികമായി ചൂഷണം ചെയ്തു എന്നതാണ് കണ്ടെത്തിയത്. നവംബർ 14 ന് ആണ് അഹമ്മദ് പ്രഭു സഭയിൽ നിന്ന് രാജിവെച്ചത്.

പാർലമെൻറ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ അന്തസ് ഉയർത്തിപ്പിടിക്കാൻ അഹമ്മദ് പരാജയപെട്ടു എന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നുമുള്ള കമ്മീഷണറുടെ കണ്ടെത്തലുകൾ കമ്മിറ്റി ശരിവച്ചു. തുർന്നാണ് ദീർഘകാല സസ്പെൻഷന് പകരം അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്തത്.

സസ്പെൻഷൻ അനുവദിക്കുന്നതിനെ പരിഗണിച്ചിരുന്നതായി കമ്മിറ്റി പറഞ്ഞു, എന്നാൽ “ഒരു അംഗത്തിന്റെ സ്വന്തം നേട്ടത്തിനായി പ്രത്യേക പദവി ദുരുപയോഗം ചെയ്യുന്നത്, ദുർബലരായ അല്ലെങ്കിൽ ലെസ് പ്രിവിലേജ്ഡ് ആയവരെ ചൂഷണം ചെയ്യുന്നതുമായ രീതി അടിസ്ഥാനപരമായ വിശ്വാസലംഘനം ആണ്, അതുകൊണ്ട് തന്നെ കടുത്ത ശിക്ഷയും അർഹിക്കുന്നു" കമ്മിറ്റി നിരീക്ഷിച്ചു.സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി പുറത്താക്കാനാണ് നിർദേശം നൽകിയത്, ഒമ്പത് അംഗ സമിതി കൂട്ടിച്ചേർത്തു.

Other News