തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യം


OCTOBER 6, 2020, 8:54 AM IST

ന്യൂഡല്‍ഹി: ബി ജെ പി  എം പി തേജസ്വി സൂര്യയെ ജര്‍മനിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കരുതെന്ന് യൂറോപ്പിലെ ഇന്ത്യന്‍ സംഘടനകള്‍. ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ നിന്ന്  തേജസ്വി സൂര്യയെ ഒഴിവാക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ ഉന്നയിക്കുന്നത്..ബി ജെ പി എം പി പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ ജര്‍മ്മനിയില്‍ വിഭജനം നടക്കുമെന്നല്ലാതെ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് കൊണ്ട് നേട്ടമൊന്നും ഉണ്ടാകില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളല്ലാത്തവരോടെല്ലാം മോശം നോഭാവം വെച്ചുപുലര്‍ത്തുന്ന നേതാവാണ് തേജസ്വി സൂര്യയെന്നും യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ തുല്യത ഇല്ലാതാക്കാന്‍ തേജസ്വിയുടെ പ്രസംഗം കാരണമാവുമെന്നും പ്രതിഷേധക്കാര്‍ കോണ്‍സുല്‍ ജനറലിന് അയച്ച കത്തില്‍ പറയുന്നു. ഇന്ത്യ സോളിഡാരിറ്റി ജര്‍മനി, ഹ്യൂമാനിസം പ്രൊജക്ട്, സോളിഡാരിറ്റി ബെല്‍ജിയം, ഇന്ത്യന്‍സ് എഗെയ്ന്‍സ്റ്റ് സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍ ഫിന്‍ലന്‍ഡ്, ഇന്ത്യന്‍ അലയന്‍സ് പാരിസ്, ചെന്നൈ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് ഹാംബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലിന് കത്തയച്ചത്.പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസമില്ലാത്ത പഞ്ചര്‍വാലകളെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ചിരുന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷവിഭാഗങ്ങളെ അധിക്ഷേപിക്കുന്നയാള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്കരുന്നതെ ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Other News