ഹെയ്‌സ് (ലണ്ടന്‍) : കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ലണ്ടനിലെ ഹെയ്സില്‍ പൂത്തിരികള്‍ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ വിളിച്ചും ആഹ്‌ളാദം അലതല്ലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്,. ആഘോഷ പരിപാടികള്‍ എഐസിസി മീഡിയ ചെയര്‍പേഴ്‌സണ്‍ സുപ്രിയ ശ്രീനാഥ് ഉദ്ഘാടനം ചെയ്തു.
ഐഒസി യുകെ നാഷണല്‍ പ്രസിഡന്റ് കമല്‍ ധലിവാള്‍ അധ്യക്ഷത വഹിച്ചു.
ഐഒസി യുകെ നാഷണല്‍ സെക്രട്ടറി കെ വേണുഗോപാല്‍, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, ഐഒസി കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയേല്‍, ഐഒസി കേരള ചാപ്റ്റര്‍ വക്താവ് അജിത് മുതയില്‍, ഐഒസി ഭാരവാഹികളായ റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ് , ജോര്‍ജ്ജ് ജേക്കബ്, ബോബിന്‍ ഫിലിപ്പ്, അശ്വതി നായര്‍, അപ്പച്ചന്‍ കണ്ണഞ്ചിറ, യഷ് സോളങ്കി, ഖലീല്‍, രാജ് പാണ്ഡെ, അവിനാശ് എന്നിവര്‍ പ്രസംഗിച്ചു.
സാധാരണമായി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ യുകെയില്‍ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടന്‍ സന്ദര്‍ശനം യുകെയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശം ഉയര്‍ത്തിയിരുന്നു.
ദയനീയവും ഭീകരുമായ ജീര്‍ണ്ണതയില്‍ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയര്‍ത്തിക്കാട്ടി രാഹുല്‍ നടത്തിയ പ്രസംഗങ്ങള്‍ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്‌നേഹവും ഐക്യവും ആര്‍ജ്ജിച്ചിരുന്നു.
ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര, എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യം, കര്‍ണ്ണാടക കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാര്‍ - സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാര്‍ന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോണ്‍ഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായത്.
വാര്‍ത്ത : റോമി കുര്യാക്കോസ്.ഏകോപനം : ജോസഫ് ഇടിക്കുള.