ലിസ് ട്രസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

SEPTEMBER 7, 2022, 7:27 AM IST

സ്‌കോട്ട്‌ലന്ഡ് : ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ്  പാര്‍ട്ടിയുടെ നേതൃത്വ മത്സരത്തില്‍ റിഷി സുനക്കിനെതിരെ വിജയിച്ച ലിസ് ട്രസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ബോറിസ്  ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു ലിസ് ട്രസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കാസിലില്‍ എത്തിയാണ് ലിസ് ട്രസ് അധികാരമേറ്റെടുത്തത്. എലിസബത്ത് രാജ്ഞി ലിസ് ട്രസിനോട് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. രണ്ട് മാസം മുമ്പ് യുകെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ് സത്യപ്രതിജ്ഞ ചെയ്യുന്നതിനു തൊട്ടുമുമ്പ് ഔദ്യോഗികമായി രാജിവച്ചു. രാജ്ഞിയുടെ 70 വര്‍ഷത്തെ ഭരണത്തില്‍ ആദ്യമായാണ് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് ബല്‍മോറലില്‍ അധികാര കൈമാറ്റം നടക്കുന്നത്.

ടോറി പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ 60,399 നെതിരെ 81,326 വോട്ടുകള്‍ക്കാണ് ലിസ് ട്രസ് എതിരാളിയായ റിഷി സുനക്കിനെ പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളില്‍ പിന്നില്‍ നിന്ന ലിസ് ട്രസ് ഗംഭീരമായ തിരിച്ചു വരവിലൂടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് എത്തിയത്. ലിസ് ട്രസ് 81,326 വോട്ടുകള്‍ നേടി, 82.6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പില്‍ ഋഷി സുനക്ക് 60,399 വോട്ടുകള്‍ നേടി. മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടനിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. ലിസ് ട്രസ് തന്റെ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കും

🤝 The Queen received Liz Truss at Balmoral Castle today.

Her Majesty asked her to form a new Administration. Ms. Truss accepted Her Majesty's offer and was appointed Prime Minister and First Lord of the Treasury. pic.twitter.com/klRwVvEOyc
— The Royal Family (@RoyalFamily) September 6, 2022

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നു പോകുന്ന സമയത്ത് ജീവിതച്ചെലവ് പിടിച്ചു കെട്ടാന്‍ ലിസ് ട്രസ് പ്രഖ്യാപിച്ച പദ്ധതികള്‍ക്കു വന്‍ ജനപിന്തുണയാണു ലഭിച്ചത്. ഊര്‍ജ പ്രതിസന്ധിയെ നേരിടാന്‍ അവര്‍ മുന്നോട്ടുവച്ച പദ്ധതികളും ജനപിന്തുണ നേടി. ഓക്സ്ഫഡിലെ അപ്പര്‍ മിഡല്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച, ഒരു അക്കാഡമീഷ്യന്‍ ആവണം എന്ന് ആഗ്രഹിച്ച അന്തര്‍മുഖിയായ ലിസ് ട്രസ് എന്ന പഠിപ്പിസ്റ്റ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും ആരും കരുതിയതല്ല.

1975ല്‍ ഓക്സ്ഫഡിലാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന്റെ ജനനം. കണക്ക് പ്രൊഫസറായിരുന്ന പിതാവും നഴ്സായിരുന്ന മാതാവും തികഞ്ഞ ഇടതുപക്ഷക്കാര്‍ തന്നെ ആയിരുന്നു. ചെറിയ കുട്ടി ആയിരുന്നപ്പോഴേ ലിസിന്റെ അമ്മ അവരെ ലണ്ടനില്‍ ആണവ പോര്‍മുനകള്‍ സ്ഥാപിക്കാനുള്ള മാര്‍ഗരറ്റ് താച്ചര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന സംഘടനയുടെ മാര്‍ച്ചുകള്‍ക്കു കൊണ്ടുപോകുമായിരുന്നു. നാലാം വയസ്സില്‍ കുടുംബം ഓക്സ്ഫഡില്‍നിന്ന് ഗ്ലാസ്ഗോയിലേക്കും പിന്നീട് ലീഡ്സിലേക്കും താമസം മാറി. ലീഡ്സിലെ റൗണ്ട്ഹൈ സ്റ്റേറ്റ് സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.

ഓക്സ്ഫഡ് സര്‍വകലാശാലയിലെ വിദ്യാഭ്യാസ കാലയളവാണ് ലിസ് ട്രസിന്റെ ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായത്. ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും വ്യക്തമായി മനസ്സിലാക്കാനും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവ പങ്കാളിയാകാനും ആ കാലഘട്ടം സഹായിച്ചു. 1994ല്‍ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി സമ്മേളനത്തില്‍ രാജവാഴ്ച അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ ഭരിക്കപ്പെടാന്‍ ഉള്ളവരല്ലെന്നും അവര്‍ പ്രസംഗിച്ചു. എന്നാല്‍ ഓക്സ്ഫഡില്‍ വച്ചു തന്നെ ലിസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്കു ചുവടുമാറ്റി. ഇടതുപക്ഷത്തുനിന്ന് വലതുപക്ഷത്തേക്കുള്ള ആ മാറ്റം ശരിക്കും അശയപരം തന്നെ ആയിരുന്നു. ഗ്രാജ്വേഷനു ശേഷം അക്കൗണ്ടന്റായി ജോലി നോക്കുമ്പോഴാണ് ഹുഗ് ഒ ലിയറിയെ പരിചയപ്പെടുന്നത്. 2000ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്കു രണ്ടു മക്കളാണുള്ളത്.

Other News