ലണ്ടന്‍: കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ചെയര്‍മാന്‍ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോള്‍ ഇക്കാര്യം ടാക്‌സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം.
നദീം സഹാവിയെ മന്ത്രിസഭയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തില്‍ ചട്ടലംഘനം വ്യക്തമായെന്നും അതിനാല്‍ മന്ത്രിസഭയില്‍നിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദര്‍ഭങ്ങളില്‍ സഹവിയുടെ പ്രവര്‍ത്തനം നിര്‍ണായകമായതായി ഋഷി സുനക് കത്തില്‍ കൂട്ടിച്ചേര്‍ത്തു.
നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച് എം ആര്‍ സിയുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ സഹവി പിഴയടച്ചു. ഇതോടെ സഹവിക്കെതിരെ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.