മൂന്നു നൂറ്റാണ്ടിനു മുമ്പ് ദുര്‍മന്ത്രവാദിനികളെന്നാരോപിച്ച് കൊല്ലപ്പെട്ടവര്‍ക്ക് മാപ്പ് നല്കാന്‍ സ്‌കോട്ട്‌ലാന്റ്


JANUARY 3, 2022, 11:58 PM IST

രാജാവിന്റെ കപ്പലുകളെ ശപിച്ച് കടലില്‍ മുക്കാനും മൃഗങ്ങളുടേയും പക്ഷികളുടേയും രൂപത്തിലേക്ക് മനുഷ്യനെ പരിണമിപ്പിക്കാനും പിശാചിനൊപ്പം നൃത്തം ചെയ്യാനുമാവുന്ന ദുര്‍മന്ത്രവാദിനികള്‍ അക്കാലത്തുണ്ടായിരുന്നേ്രത! അവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമുണ്ടായിരുന്നില്ല. 16- 18 നൂറ്റാണ്ടില്‍ നൂറുകണക്കിന് സ്്ത്രീകളെയാണ് ദുര്‍മന്ത്രവാദിനികളെന്ന് ആരോപിച്ച് കൊലപ്പെടുത്തിയത്. 

ദുര്‍മന്ത്രവാദമെന്നത് അക്കാലത്ത് വധശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. അതുകൊണ്ടുതന്നെ ആരോപണ വിധേയരായവരില്‍ പലരും വധിക്കപ്പെട്ടു. കഴുത്തു ഞെരിച്ച് കൊല്ലുകയും മൃതദേഹം സംസ്‌ക്കരിക്കാതിരിക്കാന്‍ സ്തംഭത്തില്‍ കെട്ടിയിട്ട് കത്തിക്കുകയും ചെയ്തു. അല്ലെങ്കില്‍ സ്തംഭത്തില്‍ കെട്ടിയിട്ട് ചുറ്റും തീയിട്ട് തീകുണ്ഠത്തിന് നടുവില്‍ ജീവനോടെ ചുട്ടുകരിച്ചു. 

ശിക്ഷയുടെ കാഠിന്യം ഭയന്ന് പലരും കുറ്റസമ്മതം നടത്തി. കൊലപ്പെടുത്തുന്നതിന് മുമ്പ് ഉറക്കാതിരിക്കുകയും നഖം ചതച്ച് പുറത്തെടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതൊന്നും താങ്ങാനാവാത്തവര്‍ കുറ്റസമ്മതത്തിന്റെ വഴിയിലേക്ക് പോയി. 

മന്ത്രവാദ നിയമം അസാധുവാക്കിയതിന് ശേഷമുള്ള മൂന്നു നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ശിക്ഷ ലഭിച്ചവര്‍ക്കെല്ലാം ഔദ്യോഗിക മാപ്പ് ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ദുര്‍മന്ത്രവാദിനികളായി വിചാരണ ചെയ്യപ്പെട്ട 3837 പേര്‍ക്കും മാപ്പും ഔദ്യോഗിക ക്ഷമാപണം ലഭിക്കാനാണ് വിച്ചസ് ഓഫ് സ്‌കോട്ട്‌ലാന്റ് ഗ്രൂപ്പ് ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ പ്രചരണത്തിന് ശേഷം സ്‌കോട്ടിഷ് പാര്‍ലമെന്റിലെ ഒരു അംഗത്തിന്റെ ബില്‍ പ്രതികളുടെ പേരുകള്‍ മായ്ക്കുന്നതിന് നിക്കോള സര്‍ജന്റെ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുര്‍മന്ത്രവാദം ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട 3837 പേരില്‍ 84 ശതമാനവും സ്ത്രീകളായിരുന്നു.  2001ലെ സലേം ദുര്‍മന്ത്രവാദിനി വിചാരണ ഇരകളെ നിരപരാധികളെന്ന് പ്രഖ്യാപിച്ച യു എസിലെ മസാച്യുസെറ്റ്‌സ് ജനപ്രതിനിധി സഭയുടെ മാതൃകയെ തുടര്‍ന്നാണ് ഈ നീക്കം. 

1563ല്‍ മന്ത്രവാദ നിയമം കൊണ്ടുവന്നപ്പോഴും 1736ല്‍ അത് റദ്ദാക്കപ്പെട്ടപ്പോഴും അഞ്ച് വലിയ ദുര്‍മന്ത്രവാദിനി വേട്ടകള്‍ രാജ്യവ്യാപകമായി നടന്നു. 

ജര്‍മനിയിലെ ഡെറന്‍ബര്‍ഗില്‍ ആരോപണ വിധേയരായ മൂന്ന് ദുര്‍മന്ത്രവാദിനികളെ ചുട്ടുകൊന്നതായി കൊത്തുപണികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലേയും അയര്‍ലന്റിലേയും ജെയിംസ് ഒന്നാമന്‍ എന്നറിയപ്പെടുന്ന സ്‌കോട്ട്‌ലാന്റിലെ ജയിംസ് ആറാമന്‍ തന്റെ കപ്പലുകള്‍ മുക്കുന്നതിന് കൊടുങ്കാറ്റിനെ വിളിച്ചുവരുത്തുകയും തന്റെ ഡാനിഷ് വധുവിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് ആദ്യകാല മന്ത്രവാദ വേട്ടകള്‍ക്ക് അനുമതി നല്കിയത്. 

ഒട്ട്‌ലാന്റര്‍ ടി വി സീരിസില്‍ അവതരിപ്പിച്ച ഗെയിലിസ് ഡങ്കനും 1590ല്‍ കുറ്റാരോപിതനായിരുന്നു. രാജാവിന്റെ കപ്പുലുകളെ പരാജയപ്പെടുത്താന്‍ താന്‍ പിശാചിനെ കണ്ടുമുട്ടിയതായി പീഡനത്തിനൊടുവില്‍ അദ്ദേഹം സമ്മതിച്ചിരുന്നു. 

രാജാവിന്റെ നാശം ആസൂത്രണം ചെയ്ത ഹാലോവീനിലെ നോര്‍ത്ത് ബെര്‍വിക്കില്‍ പിശാചിന്റെ പ്രസംഗം 200 സ്ത്രീകള്‍ കേട്ടതായും ആഗ്നസ് സാംപ്‌സണ്‍ സമ്മതിച്ചിരുന്നു. 

ചൂലുകള്‍, കറുത്ത പൂച്ച, കറുത്ത മുനയുള്ള തൊപ്പി തുടങ്ങിയവയെല്ലാം ചേരുന്ന അലോവേവുകള്‍ എന്ന പേരാണ് ദുര്‍മന്ത്രവാദിനിയുടെ അടയാളങ്ങളായി ചേര്‍ക്കുന്നത്. വിച്ചസ് ഓഫ് സ്‌കോട്ട്‌ലാന്റ് വെബ്‌സൈറ്റിലാണ് ഇക്കാര്യമുള്ളത്. മോശം ജലത്തിന്റെ ഗുണനിലവാരത്തെ ചെറുക്കാന്‍ ദുര്‍ബലമായ ബിയര്‍ ഉണ്ടാക്കുന്ന സ്ത്രീകളുടെ പേരാണിത്. ബിയര് വില്‍പ്പനയ്ക്കുണ്ടെന്ന് ആളുകളെ അറിയിക്കുക, ബിയറുണ്ടാക്കാനും മദ്യം വാറ്റാനും അണ്ടാവ്, എലികളെ അകറ്റാന്‍ പൂച്ച, വിപണിയില്‍ അവ തിരിച്ചറിയാന്‍ തൊപ്പി എന്നിവയായിരുന്നു അടയാളം. മദ്യനിര്‍മാണവും വില്‍പ്പനയും ലാഭകരമായ കച്ചവടമായി പുരോഗമിച്ചപ്പോള്‍ അതില്‍ നിന്നും സ്ത്രീകളെ പുറത്താക്കുകയും പുരുഷന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. 

വിച്ചസ് ഓഫ് സ്‌കോട്ട്‌ലാന്റ് കാംപയിന്‍ നയിക്കുന്ന ക്ലെയര്‍ മിച്ചല്‍ ക്യുസിയുടെ അഭിപ്രായത്തില്‍ മന്ത്രവാദ വേട്ടയുടെ ഇരകാളായ സ്ത്രീകളോട് മാപ്പ് പറയുകയും ദേശീയ സ്മാരകമാക്കുകയും വേണം. 16- 18 നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ മറ്റെവിടെയും ഉള്ളതിനേക്കാള്‍ അഞ്ചിരട്ടി ആളുകളെയാണ് സ്‌കോട്ട്‌ലാന്റില്‍ വധിച്ചത്. അവരില്‍ ഭൂരിഭാഗം സ്ത്രീകളുമാണ്. 

വധിക്കപ്പെട്ടവര്‍ കുറ്റക്കാരല്ലാത്തതിനാല്‍ അവരെ കുറ്റവിമുക്തരാക്കുകയും വേണം.

Other News