ലണ്ടന്‍: ഒരു ഡസനോളം കാബിനറ്റ് മന്ത്രിമാരുടെ വിടവാങ്ങലിന് ശേഷം ജെറമി ഹണ്ട് യു കെ ചാന്‍സലര്‍. ഡൊമിനിക് റാബിനെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ജസ്റ്റിസ് സെക്രട്ടറിയായും നിയമിച്ചുകൊണ്ട് ഋഷി സുനക് തന്റെ പുനഃസംഘടനയുടെ ആദ്യ നിയമനങ്ങള്‍ നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെയിംസ് ക്ലെവര്‍ലിയെ വിദേശകാര്യ സെക്രട്ടറിയായും ബെന്‍ വാലസിനെ പ്രതിരോധ സെക്രട്ടറിയായും സുവല്ല ബ്രാവര്‍മാനെ ആഭ്യന്തര സെക്രട്ടറിയായും ഋഷി സുനക്ക് വീണ്ടും നിയമിച്ചു, ഇ-മെയില്‍ ചോര്‍ച്ചയിലൂടെ മന്ത്രിതല കോഡ് ലംഘിച്ചതിന് മന്ത്രിസ്ഥാനം ഉപേക്ഷിച്ച സുവല്ല ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മന്ത്രിസ്ഥാനത്തെത്തുന്നു.
വാലസും ക്ലെവര്‍ലിയും ജോണ്‍സന്റെ പ്രമുഖ അനുയായികളായിരുന്നതിനാലും പാര്‍ട്ടിയുടെ യൂറോസെപ്റ്റിക് വലതുപക്ഷത്തില്‍ ബ്രാവര്‍മാന്‍ സ്വാധീനം ചെലുത്തുന്നതിനാലും പാര്‍ട്ടിയില്‍ എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ സുനക് ശ്രമിക്കുന്നതിന്റെ സൂചനയാണ് പുതിയ നിയമനങ്ങളെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസം അവസാനം അവതരിപ്പിച്ച ട്രസ്സിന്റെ മിനി ബജറ്റിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് സുനക്കിന്റെ നിയമനത്തോടെ പൗണ്ട് ഉയര്‍ന്നത്.
ജോണ്‍സണ്‍ കാലഘട്ടത്തിലെ മറ്റൊരു കാബിനറ്റ് മന്ത്രിയായ നദീം സഹവിയേയും ഒലിവര്‍ ഡൗഡനെ ഡച്ചി ഫ് ലങ്കാസ്റ്റര്‍ ചാന്‍സലറായും സുനക് നിര്‍മിച്ചു.
മറ്റൊരു പ്രധാന ജോണ്‍സണ്‍ അനുഭാവിയായ നാദിം സഹവിയെ പാര്‍ട്ടി ചെയര്‍മാനായും അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷിയായ ഒലിവര്‍ ഡൗഡനെ ഡച്ചി ഓഫ് ലങ്കാസ്റ്ററിന്റെ ചാന്‍സലറായും സുനക് നിയമിച്ചു.
ബിസിനസ് സെക്രട്ടറിയായി മാറിയ മുന്‍ ഗതാഗത സെക്ട്രറി ഗ്രാന്റ് ഷാപ്, ഒരഴ്ചയില്‍ താഴെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു.