ബ്രിട്ടീഷ് മ്യൂസിയത്തിലെ മോഷണം; ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞു


AUGUST 27, 2023, 7:34 PM IST

ലണ്ടന്‍: പ്രശസ്തമായ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ശേഖരത്തില്‍ നിന്ന് സാധനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച വന്നതിനെത്തുടര്‍ന്ന് താന്‍ സ്ഥാനമൊഴിയുകയാണെന്ന് മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു.

2016 മുതല്‍ മ്യൂസിയത്തെ നയിച്ച ജര്‍മ്മന്‍ കലാചരിത്രകാരന്‍ ഹാര്‍ട്ട്വിഗ് ഫിഷറാണ് ഡയറക്ടര്‍. ജീവനക്കാരന്‍ സാധനങ്ങള്‍ മോഷ്ടിച്ചിരിക്കാമെന്നും താന്‍ നല്‍കിയ മുന്നറിയിപ്പുകള്‍ മ്യൂസിയം അധികൃതര്‍ കണക്കിലെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലണ്ടനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബ്രിട്ടീഷ് മ്യൂസിയം. ബിസി 15-ാം നൂറ്റാണ്ട് മുതല്‍ എ ഡി 19-ാം നൂറ്റാണ്ട് വരെയുള്ള സ്വര്‍ണ്ണാഭരണങ്ങളും രത്നങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കളും സ്റ്റോര്‍റൂമില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു.

മോഷ്ടിച്ച പുരാവസ്തുക്കളുമായി ബന്ധപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരാളെ ചോദ്യം ചെയ്തെങ്കിലും കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Other News