യു കെ പാര്‍ലമെന്റ് അംഗം ഡേവിഡ് അമേസ് കുത്തേറ്റു മരിച്ചു


OCTOBER 15, 2021, 8:51 PM IST

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിഡ് അമേസ് കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു പള്ളിയില്‍ കുത്തേറ്റു മരിച്ചു. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തവെ ഒരു യുവാവ് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 25കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

തെക്കന്‍ എസ്സെക്സിലെ ലീ ഓണ്‍ സീയിലെ ബെല്‍ഫെയര്‍സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കുത്തേറ്റത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തിയതായും ഒരാളെ അറസ്റ്റ് ചെയ്യുകയും കത്തി കണ്ടെത്തുകയും ചെയ്തതായി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

ഡേവിഡ് അമേസിന് നിരവധി തവണ കുത്തേറ്റതയാണ് പ്രാദേശിക കൗണ്‍സിലര്‍ ജോണ്‍ ലാംബിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 

1997 മുതല്‍ ലീ ഓണ്‍സീ ഉള്‍പ്പെടുന്ന തെക്കു പടിഞ്ഞാറന്‍ പാര്‍ലമെന്റ് അംഗമാണ് ഡേവിഡ് അമേസ്.

Other News