ലണ്ടന്‍: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അതിനെത്തടയാന് പരിശോധനകള്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.
കോവിഡ് ടെസ്റ്റിഗ് സെന്ററുകള്‍ വഴിയും ഫാര്‍മസികള്‍ വഴിയും 30 മിനിട്ടിനുള്ളില്‍ സൗജ്യമായി ഫലങ്ങള്‍ ലഭ്യമാക്കുന്ന ലാറ്ററല്‍ ഫ്ലോ കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും.
ഇംഗ്ലണ്ടിലെ ജനങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ടുതവണ കോവിഡ് ടെസ്റ്റ് നടത്തി അതിലൂടെ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് കേസുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
ഇംഗ്ലണ്ടില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണിന് ഇളവുകള്‍ നല്‍കുകയും വാക്സിന് ഉപയോഗം കൂട്ടുകയും ചെയ്യാനും തീരുമാനമുണ്ട്