ദീപാവലിക്ക് പരമ്പരാഗത വേഷങ്ങള്‍


OCTOBER 29, 2021, 9:25 AM IST

ദീപാവലി ആഘോഷത്തിനായുള്ള പരമ്പരാഗത നെയ്ത്ത് വസ്ത്രങ്ങള്‍ മുതല്‍ പാസ്തല്‍ ഗൗണുകള്‍ വരെ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ട്രെന്‍ഡ് ആവുന്നു.

വിളക്കുകളും ഉത്സവ അലങ്കാരങ്ങളും കൊണ്ട് വീടുകള്‍ അലങ്കരിക്കുക, മധുരമുള്ളതും സ്വാദിഷ്ടവുമായ എല്ലാത്തരം പലഹാരങ്ങള്‍ തയ്യാറാക്കുകയോ വാങ്ങുകയോ ചെയ്യുക. ഒപ്പം പുതിയ വസ്ത്രങ്ങളും. അതാണ് ദീപാവലി ആഘോഷങ്ങളുടെ പാരമ്പര്യം

2021 ദീപാവലി അടുത്തിരിക്കെ, ആളുകള്‍ അവരുടെ ദൈര്‍ഘ്യമേറിയ ലിസ്റ്റുകളുമായി വീണ്ടും വിളക്കുകളുടെ ഉത്സവത്തിനായി ഒരുങ്ങുകയാണ്. ഓണ്‍ ലൈന്‍ ബ്രാന്‍ഡുകളും തയ്യാറായി കഴിഞ്ഞു. അവസാനനിമിഷം വാങ്ങുന്നവര്‍ക്ക് തങ്ങളുടെ ഉത്സവകാല ഫാഷന്‍ ഏതെന്നു കണ്ടുപിടിക്കാന്‍ ധാരാളം സമയം ലഭിക്കും. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെയാണ് ആശ്രയിക്കുന്നത്. ജനപ്രിയ ഇ-കൊമേഴ്സ് സൈറ്റുകള്‍ ഫെസ്റ്റിവല്‍ ഓഫറുകള്‍ ആരംഭിച്ചപ്പോള്‍, ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ സ്ത്രീകള്‍ നടത്തുന്ന ഫാഷന്‍ ബ്രാന്‍ഡുകളും ദീപാവലിക്ക് എക്സ്‌ക്ലൂസീവ് കളക്ഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

2015-ല്‍ പ്രിയദര്‍ശിനി ചന്ദ്രശേഖര്‍, നളിനി യാനമണ്ഡല എന്നീ ഐടി പ്രൊഫഷണലുകള്‍ ചേര്‍ന്ന് സ്ഥാപിച്ച ട്രേയി, അവരുടെ ഉത്സവ ശേഖരത്തിന്റെ ഭാഗമായി ശോഭയുള്ള നിറങ്ങളിലും പരമ്പരാഗത ഡിസൈനുകളിലും പരമ്പരാഗത വസ്ത്രങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ കാലാവസ്ഥയ്ക്ക് കൂടുതല്‍ അനുയോജ്യമാണെന്ന് കണക്കിലെടുത്ത് സില്‍ക്ക് കോട്ടണ്‍, കോട്ടണ്‍ തുടങ്ങിയ തുണിത്തരങ്ങള്‍ ഉഫയോഗിച്ചാണ് പരമ്പരാഗത വസ്ത്രങ്ങള്‍ നിര്‍മ്മിച്ചത്. ഫെസ്റ്റിവല്‍ കളക്ഷന്റെ ഭാഗമായി പുറത്തിറക്കിയ 16 എക്സ്‌ക്ലൂസീവ് ഡിസൈനുകളില്‍ മാക്സി വസ്ത്രങ്ങള്‍, അനാര്‍ക്കലികള്‍, വൈബ്രന്റ് ഷേഡിലുള്ള കോ-ഓര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ദീപാവലി സ്‌പെഷ്യല്‍ ഡിസൈനുകള്‍ ഉത്സവങ്ങളുടെ ആഘോഷ മനോഭാവം നിലനിര്‍ത്തുന്നു. അവ അതിലോലമായ വിശദാംശങ്ങളോടെ ലളിതവും മനോഹരവുമാണ്. ''ആളുകള്‍ ഉത്സവ വേളകളില്‍ ഗൗണുകളും അലങ്കാര വസ്ത്രങ്ങളും ധരിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ അവരില്‍ പലരും വീണ്ടും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങള്‍ വാങ്ങാന്‍ മടിക്കുന്നു. സില്‍ക്ക് കോട്ടണ്‍ പോലെയുള്ള പരുത്തി കലര്‍ന്ന തുണിത്തരങ്ങള്‍ ഞങ്ങള്‍ വാങ്ങിയാല്‍ അവ ആവര്‍ത്തിച്ച് ഉപയോഗിക്കാം.