ജിമ്മില്‍ പോകാന്‍ ഫൂട്‌ലെസ് പാന്റ്‌സ്‌


JUNE 3, 2019, 3:46 PM IST


ഫൂട്ട്‌ലെസ് ലെഗിംഗ്‌സുകള്‍ ജിമ്മിലേയ്ക്കും അല്ലാത്തപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടുതന്നെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ കംഫര്‍ട്ടുമാണ്.ഇവയില്‍ കോട്ടണ്‍ലെഗ്ഗിംസുകളാണ് മികച്ചത്. കോട്ടണ്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനാല്‍ ജിമ്മില്‍ പോകാന്‍ ഉപയോഗിക്കാവുന്നതാണ്. ഇവ ത്വക്കിന് ദോഷം വരുത്തുകയുമില്ല. അതേസമയം ലെഗ്ഗിംഗ്‌സിനോടൊപ്പം ടീഷര്‍ട്ട് ധരിച്ചാല്‍ വ്യായാമത്തിനും അല്ലാത്തപ്പോള്‍ കുര്‍ത്തയോടൊപ്പം സാധാരണ ജീവിതത്തിലും ഉപയോഗിക്കാന്‍ കഴിയും. വണ്‍ഫോര്‍ത്തും ഫുള്‍ലെഗ്ഗിംഗ്‌സും വില്‍പനയ്ക്കുണ്ട്.