ബോളിവുഡ് ലുക്കിന് ഫ്രോക്കുകള്‍


FEBRUARY 6, 2020, 8:39 PM IST

  ഓരോ കാലത്തും ഓരോ തരം സ്‌റ്റൈലുകളാണ് പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തില്‍ ഉണ്ടാവാറുള്ളത്. കോളേജില്‍ പോകുന്നവരാണെങ്കിലും ഓഫീസില്‍ പോകുന്നവരാണെങ്കിലും മാറുന്ന അതാത് ട്രെന്‍ഡുകള്‍ പിന്തുടരാന്‍ എല്ലാക്കാലത്തും പെണ്‍കുട്ടികള്‍ ശ്രമിക്കാറുമുണ്ട്. ഫ്രോക്കുകളും സ്യൂട്ടുകളുമാണ് ഇപ്പോഴത്തെ തരംഗം. ഓണ്‍ലൈന്‍ സ്‌റ്റോറുകളിലാണെങ്കിലും കടകളിലാണെങ്കിലും ഏറ്റവുമധികം മൂവിംഗ് ആയിരിക്കുന്ന വസ്ത്രങ്ങളാണിവ. ഒരേസമയം ധരിക്കാന്‍ സൗകര്യമുള്ളതും കാണാന്‍ ഭംഗിയുള്ളതുമാണെന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. അലസമായ സ്‌റ്റൈല്‍ താല്‍പര്യപ്പെടുന്നവര്‍ക്കാണ് ഫ്രോക്ക് ഏറ്റവുമധികം ഉപകാരപ്പെടുക. അല്‍പം വണ്ണമുള്ളവര്‍ക്കും ആത്മവിശ്വാസത്തോടെ അണിയാവുന്ന വസ്ത്രം കൂടിയാണ് ഫ്രോക്ക്. ബോട്ടം ഉപയോഗിക്കാതെയും ഉപയോഗിച്ചുമെല്ലാം ഫ്രോക്ക് ധരിക്കാവുന്നതാണ്. ഓരോരുത്തരുടെയും ശാരീരിക ഭംഗിയ്ക്കും മറ്റ് സ്‌റ്റൈലുകള്‍ക്കും അനുസരിച്ച് അടിപൊളിയാക്കാം. ഫ്രോക്കില്‍ തന്നെ പുതിയ പല പരീക്ഷണങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു. മിഡിയും ടോപ്പും അണിഞ്ഞ പോലുള്ള ഫ്രോക്ക്, മുകളില്‍ ജാക്കറ്റ് ധരിക്കാവുന്ന ഫ്രോക്ക്... അങ്ങനെയെല്ലാം. ഇവയെല്ലാം കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കും ഓഫീസ് ജോലിയിലുള്ളവര്‍ക്കുമെല്ലാം ഒരുപോലെ ഉപയോഗപ്രദമാണ്. ഫ്രോക്കിനൊപ്പം പോണി ടെയില്‍ ഹെയര്‍ സ്‌റ്റൈലും, ഷൂവും എല്ലാം കൂടിയാകുമ്പോള്‍ ഒരു ബോളിവുഡ് ലുക്ക് ഉറപ്പ്.