ഡ്രസ്സിന്റെ വില 2.75 ലക്ഷം രൂപ ; സ്റ്റൈലിഷ് ലുക്കിൽ ജാൻവി 


MARCH 1, 2021, 4:28 PM IST

പുതിയ സിനിമ റൂഹിയുടെ പ്രചാരണ പരിപാടിയിൽ തിളങ്ങി ബോളിവുഡ് നടി ജാൻവി കപൂർ. അലക്സ് പെറി ഡിസൈൻ ചെയ്ത് നിയോൺ സ്ട്രാപ്പി ഡ്രസ്സിലാണ് ജാൻവി പരിപാടിക്ക് എത്തിയത്. വസ്ത്രധാരണത്തിലെ മികവുകൊണ്ട് നിരവധി അഭിനന്ദനങ്ങൾ നേടിയിട്ടുള്ള ജാൻവിയുടെ ഈ സ്റ്റൈലിഷ് ലുക്കും ഫാഷന്‍ ലോകം ഏറ്റെടുത്തു.  

കോർസെറ്റ് സ്റ്റൈലിലാണ് ജാൻവിയുടെ മിനി ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വീറ്റ്ഹാർട്ട് ഷെയ്പ്പിലുള്ള നെക്‌ലൈനും അസിമെട്രിക്കൽ ഹെംലൈനുമാണ് മിനിഡ്രസ്സിനെ ഗ്ലാമറസ് ആക്കുന്നത്. വെയിസ്റ്റ് ലൈനിൽനിന്നുള്ള നീളൻ ഭാഗം നിലം മുട്ടി കിടക്കുന്നു. 2.75 ലക്ഷം രൂപയാണ് ഈ ഡ്രസ്സിന്റെ വില.