ഒരു ലക്ഷത്തിന്റെ സാരിയിൽ ജാൻവി കപൂർ 


DECEMBER 31, 2020, 3:36 PM IST

ബോളിവുഡിന്റെ യുവ താരസുന്ദരി ജാൻവി കപൂറിന് സാരികളോടുളള പ്രിയം പ്രശസ്തമാണ്. സ്റ്റൈലിഷ് സാരികളിലെത്തി ഫാഷൻ ലോകത്തിന്റെ കയ്യടി നേടുന്നത് ജാൻവിയുടെ ശീലമാണ്. അടുത്തിടെ ഒരു ലക്ഷം രൂപ വിലയുള്ള സാരിയിലാണ് ജാൻവി എത്തിയത്.   

സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഹൈലൈറ്റ്. ബീഡ്സ്, സ്റ്റോൺസ്, സീക്വിൻസ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

കോർസെറ്റ് സ്റ്റൈൽ ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. സാരിയുടെ ബോർഡറിലേതിനു സമാനമായ എംബ്രോയ്ഡറി ബ്ലൗസിലുമുണ്ട്. 1,09,900 രൂപയാണ് സാരിയുടെ വില.

ഒരു ജോഡി സ്റ്റേറ്റ്മെന്റ് കമ്മൽ മാത്രമായിരുന്നു ആക്സസറി. മധ്യഭാഗം വിഭജിച്ചുള്ള ട്രഡീഷനൽ സ്റ്റൈലിലാണ് മുടി ഒരുക്കിയത്. സ്കാര, ഐലൈനർ, പിങ്ക് ലിപ്സ്റ്റിക് എന്നിവ മേക്കപ്പിൽ ഉൾപ്പെടുത്തിയിരുന്നു.