ജീന്‍സ് തിരഞ്ഞെടുക്കും മുന്‍പ്


MAY 8, 2020, 5:21 PM IST

എല്ലാ ഫാഷന്‍ പ്രേമികളുടേയും വാര്‍ഡ്രോബില്‍ ഇടംപിടിച്ച വേഷമാണ് ജീന്‍സ്. 

സ്വതന്ത്രമായി നടക്കാം, വേഗം മുഷിയില്ല, ചുളിവ് ഉണ്ടാകില്ല, ലോംഗ് ലാസ്റ്റിംഗ് ആണ്, ഷര്‍ട്ടിനും, ടോപ്പിലും, കുര്‍ത്തിക്കും മെല്ലാം ബെസ്റ്റ് മാച്ചാണ്.

 ഒരിടയ്ക്ക് പ്രിയം കുറഞ്ഞുവന്നുവെങ്കിലും ഫാഷന്‍ ലോകത്തിന് വീണ്ടും പ്രിയങ്കരമായിരിക്കുകയാണ് ഇവ.

ധരിക്കാന്‍ കംഫര്‍ട്ടബിളാണെങ്കിലും തടിച്ച ശരീരമുള്ളവര്‍ക്കും പൊക്കം കുറഞ്ഞവര്‍ക്കും മറ്റും ജീന്‍സ് കംഫര്‍ട്ടബിളായ വസ്ത്രമല്ലെന്നു പറഞ്ഞു മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് ശരിയല്ല.

ഏത് ശരീരപ്രകൃതിയുള്ളവരാണ് നിങ്ങളെന്ന് മനസിലാക്കി അനുയോജ്യമായ ജീന്‍സ് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ആത്മവിശ്വാസവും വര്‍ധിപ്പിക്കും. എങ്ങനെയാണ് ജീന്‍സ് തിരഞ്ഞെടുക്കുന്നതെന്നല്ലേ...

സ്ലിം ഫിറ്റ് ജീന്‍സ്

സ്‌ട്രെച്ചബിളായ ഡെനിം ഫാബ്രിക്കായിരിക്കും മിക്കവാറും സ്ലിം ഫിറ്റ് ജീന്‍സുകള്‍ക്ക് ഉണ്ടാവുക. തടിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് ഈ ജീന്‍സ് അത്ര യോജിക്കില്ല.

ജോഗര്‍ ജീന്‍സ്

ബട്ടണുള്ള അരഭാഗത്തിന് പകരം ഇലാസ്റ്റിക് ആണ് ഈ കംഫര്‍ട്ടബിള്‍ ജീന്‍സിന്റെ പ്രത്യേകത. പൊക്കം കൂടുതലുള്ളവര്‍ക്ക് ധൈര്യമായി തെരഞ്ഞെടുക്കാം.

ബോയ്ഫ്രണ്ട് ജീന്‍സ്

ലൂസ് ഫിറ്റിങ് ആയ ജീന്‍സ് ആണ്. ആണ്‍കുട്ടികളുടെ ജീന്‍സ് സ്‌റ്റൈലാണിത്. ഈ ബോയ്ഫ്രണ്ട് ജീന്‍സ് പൊക്കം കുറവുള്ളവര്‍ അണിഞ്ഞാ ല്‍ വീണ്ടും ഉയരം കുറഞ്ഞതായി തോന്നും.

സ്‌കിന്നി ജീന്‍സ്

ഇലാസ്റ്റിസിറ്റിയുള്ള ഡെനിം മെറ്റീരിയല്‍ കൊണ്ടുള്ളവയായാണ് സ്‌കിന്നി ജീന്‍സ്. അതുകൊണ്ട് കാലിന്റെ ആകൃതിക്കൊപ്പം ടൈറ്റായി ചേര്‍ന്നുകിടക്കുന്നവയാണിവ. അരയ്ക്ക് താഴേക്ക് വണ്ണമുള്ളവര്‍ക്കും തോള്‍ മുതല്‍ തുടവരെ വരെ വണ്ണം ഉള്ളവര്‍ക്കും ഭംഗിയായിരിക്കും.

സ്‌ട്രെയിറ്റ് കട്ട് ജീന്‍സ്

വീതി കുറഞ്ഞ നേര്‍രേഖ പോലുള്ള ലുക്ക് നല്‍കുന്നവയാണ് സ്‌ട്രെയിറ്റ് കട്ട് ജീന്‍സ്. കാലുകള്‍ക്ക് നീളം തോന്നിക്കുവാന്‍ ഇതുപകരിക്കും. വണ്ണം ഉള്ളവരെ മെലിഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.

റെഗുലര്‍ ഫിറ്റ്

ഇവ സ്ട്രെയിറ്റ് ഫിറ്റ് ജീന്‍സ് എന്നും അറിയപ്പെടുന്നു. ഏത് ശരീരാകൃതിയുള്ളവര്‍ക്കും യോജിക്കുന്ന തരത്തിലുളളതാണ് ഈ ജീന്‍സ്. മുട്ടിന് താഴേക്ക് കുറച്ച് വലിയ ഓപ്പണിംഗ് ഉള്ളവയാണിവ.

ഹിപ്പ് ഫിറ്റ് ജീന്‍സ്

മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് നന്നായി ഇണങ്ങുന്ന ജീന്‍സാണ് ഹിപ്പ് ഫിറ്റ് ജീന്‍സ്. പെര്‍ഫക്ട് ഫിറ്റിങ്ങിലാണ് ഈ ജീന്‍സ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്‌ളിം ഫിറ്റ് , സ്‌ട്രെയിറ്റ് കട്ട്, ബൂട്ട്കട്ട് എന്നീ സ്‌റ്റെലുകളെല്ലാം ഹിപ്പ് ഫിറ്റ് ജീന്‍സിലുണ്ട്.