ലോംഗ് ഷ്രഗ്: കാഷ്വല്‍ ലുക്ക്, ഒപ്പം ഫെസ്റ്റീവ് ലുക്കും


FEBRUARY 13, 2020, 8:59 PM IST

  പലരെയും കുഴപ്പിക്കുന്ന സംഗതിയാണ് പാര്‍ട്ടിയ്ക്കുള്ള വസ്ത്രം തെരഞ്ഞെടുക്കുന്നത്. വിവാഹപാര്‍ട്ടിയാണെങ്കില്‍ വസ്ത്രം എത്‌നിക് ആകണം, ഓഫീസ് പാര്‍ട്ടിയാണെങ്കില്‍ കുറച്ചുകൂടി സിംപിള്‍ ആകണം... അങ്ങനെ പ്രശ്‌നങ്ങള്‍ പലതരം.

ഏത് പാര്‍ട്ടിയ്ക്കും ഏത് വസ്ത്രത്തിനൊപ്പവും നിങ്ങളെ സുന്ദരിയാക്കാന്‍ കഴിവുള്ള ഒര മിടുമിടുക്കിയാണ് ലോംഗ് ഷ്രഗ്. സാരി, ചുരിദാര്‍, ജീന്‍സ് തുടങ്ങി ഏത് വസ്ത്രം ധരിച്ചാലും ശ്രദ്ധിക്കപ്പെടാന്‍ അഴകുള്ളൊരു ലോംഗ് ഷ്രഗ് മതിയാകും.

ജീന്‍സിനും ടോപ്പിനും ഒപ്പവും ത്രീ ഫോര്‍ത്ത് ഫ്രോക്കുകള്‍ക്കൊപ്പവും എന്തിന് ചുരിദാറുകള്‍ക്കൊപ്പം വരെ ഷ്രഗ് അണിയുന്നതാണ് പുതിയ ട്രെന്‍ഡ്.

പല നിറത്തിലുള്ള ഷ്രഗുകള്‍ ഉണ്ടെങ്കിലും വെളുപ്പിലും കറുപ്പിലുമുളള ഷ്രഗുകള്‍ക്കാണ് കൂടുതല്‍ ഡിമാന്റ്. അതുപോലെ ഫ്‌േളാറല്‍ ഡിസൈനുകളിലുളള ഷ്രഗുകളും ട്രെന്‍ഡായിക്കഴിഞ്ഞു. കാഷ്വല്‍, ട്രെഡീഷണല്‍ ലുക്ക് നല്‍കുന്ന പാര്‍ട്ടിവെയര്‍ ലോംഗ് ഷ്രഗുകളാണ് ഏറ്റവും പുതിയ താരം.

1980 കളില്‍ ഫാഷന്‍ ലോകത്തെത്തിയ ബോലെറോ ജാക്കറ്റുകളോട് സാമ്യമുളളതാണ് ഇത്. ചെസ്റ്റ് ലൈനിന്റെ ഇറക്കം മാത്രമുള്ള ക്രോപ്പ്ഡ് ഷ്രഗുകള്‍, ബോ പോലെ കെട്ടിയിടാവുന്ന വളളികള്‍ പിടിപ്പിച്ച ടൈ ഓഫ് ഷ്രഗുകള്‍, ഷാള്‍ പോലെ തോന്നിക്കുന്ന ഷാള്‍ ഷ്രഗുകള്‍ അഥവാ ഡ്രേയ്പ് ഷ്രഗുകള്‍ തുടങ്ങി വിവിധ തരത്തിലുളള ഷ്രഗുകളുണ്ട്. ഓരോരുത്തരുടേയും താല്‍പര്യമനുസരിച്ച് ഫുള്‍സ്ലീവോ ത്രീഫോര്‍ത്ത് സ്ലീവോ ഷോര്‍ട്ട് സ്ലീവോ തിരഞ്ഞെടുക്കാം. ലേസ്, ബനിയന്‍, കോട്ടണ്‍ തുടങ്ങി പലതരത്തിലുള്ള തുണിത്തരങ്ങളില്‍ ഷ്രഗ് ലഭിക്കും. സിംപിള്‍ കുര്‍ത്തകള്‍ക്കൊപ്പവും ടോപ്പുകള്‍ക്കൊപ്പവും സ്‌റ്റെലിഷ് ലുക്ക് ലഭിക്കാന്‍ ഒരു ഷ്രഗ് ധരിക്കുന്നത് പഴയ ട്രെന്‍ഡായിരുന്നു. ഏത് വസ്ത്രങ്ങള്‍ക്കൊപ്പവും ഇണങ്ങുമെന്നതാണ് ഷ്രഗിന്റെ പ്രത്യേകത. ഫ്‌ളോറല്‍ പ്രിന്റുള്ള ഷ്രഗ്ഗുകളാണ് കോളേജ് കുമാരിമാര്‍ക്കിടയിലെ ട്രെന്‍ഡ്.

ഇറക്കംകൂടിയ ടൈപ്പിലുള്ളതാണ് അസിമിട്രിക് ഷ്രഗ്. അസിമിട്രിക് ഫ്‌ളെയറാണ് ഇതിന്റെ പ്രത്യേകത. പിങ്ക്, പീക്കോക്ക് ബ്ലൂ, പര്‍പ്പിള്‍, കോഫി ബ്രൗണ്‍ എന്നീ നിറങ്ങളിലുള്ള അസിമിട്രിക് ഷ്രഗിന് ആരാധകരേറെയുണ്ട്.

കളറുള്ള ടോപ്പിന് എലഗന്‍ഡ് ലുക്ക് നല്‍കാന്‍ ഫ്രണ്ട് ഓപ്പണായ ഇത്തരം ലോംഗ് ഷ്രഗ് മതിയാകും. സ്റ്റൈലിനൊപ്പം കംഫര്‍ട്ടും തരുന്ന ഇത്തരം ഷ്രഗുകളോടാണ് ടീനേജിന് പ്രിയം. ഫ്രണ്ട് ഓപ്പണ്‍ കൂടാതെ വശങ്ങളിലും സ്‌ളിറ്റുള്ള ലോംഗ് ഷ്രഗിന് ലോംഗ് സ്ലീവുമുണ്ട്. സാരിയ്‌ക്കൊപ്പം കോണ്‍ട്രാസ്റ്റ് നിറത്തില്‍ ഒരു ലോംഗ് ഷ്രഗ് ധരിക്കുമ്പോള്‍ ലഭിക്കുന്ന എത്‌നിക് ലുക്ക് മറ്റൊരു വസ്ത്രത്തിനും ലഭിക്കില്ല. പ്രിന്റ് സാരിയ്‌ക്കൊപ്പം സില്‍ക്കോ ബ്രോക്കേഡോ വര്‍ക്കുകള്‍ ചെയ്ത ലോംഗ് ഷ്രഗ് ഉപയോഗിക്കാം.

സ്‌റ്റോണ്‍ വര്‍ക്കുള്ള ജീന്‍സിനും ക്രോപ്പ് ടോപ്പിനും ഒപ്പം എംബ്രോയിഡറി ചെയ്ത പ്ലീറ്റഡ് ഷ്രഗ് അനുയോജ്യമാകും. ഹെവി വര്‍ക്കുള്ള ഷോര്‍ട് ടോപ്പിനും ലോങ് സ്‌കേര്‍ട്ടിനും ഒപ്പം സര്‍ദോസി വര്‍ക്കുള്ള സില്‍ക്ക് ഷ്രഗാണ് ചേരുന്നത്.