മഞ്ഞയിൽ തിളങ്ങി മാധുരി


FEBRUARY 15, 2021, 11:43 AM IST

 

സ്റ്റൈലിലും സൗന്ദര്യത്തിലും ബോളിവുഡിലെ യുവ സുന്ദരികളേക്കാൾ ആരാധകർ ഇന്നും മാധുരി ദീക്ഷിത്തിനുണ്ട്. സമൂഹമാധ്യമത്തിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകരിലും ഫാഷന്‍ ലോകത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കാറുമുണ്ട്. മഞ്ഞ അനാർക്കലി ധരിച്ചുള്ള മാധുരിയുടെ പുതിയ ചിത്രവും ശ്രദ്ധ നേടി. 

നിലം മുട്ടികിടക്കുന്ന അനാർക്കിലയ്ക്കൊപ്പം നെറ്റ് എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് പെയർ ചെയ്തത്. സ്റ്റോണുകളഉം മിററുകളും പിടിപ്പിച്ചു മനോഹരമാക്കിയ ഒരു ബെൽറ്റാണ് മറ്റൊരു ആകർഷക ഘടകം. റിദ്ധി മെഹ്റയാണ് ഈ അനാർക്കലി ഡിസൈൻ ചെയ്തത്. 64,800 രൂപയാണ് ഈ അനാർക്കിലയുടെ വില.  

വിവിധ നിറത്തിലുള്ള കല്ലുകളുള്ള നീളൻ കമ്മലാണ് ആക്സസറി. സോഫ്റ്റ് കേളി ഹെയർസ്റ്റൈലും ഡ്വെവി ബേസ് മേക്കപ്പും പിങ്ക് ലിപ്സ്റ്റിക്കും മാധുരിയെ അതിസുന്ദരിയാക്കി.