ഹോട്ട് ലുക്കില്‍ മലൈക അറോറ; വസ്ത്രത്തിന്റെ വില 1.7 ലക്ഷം


MARCH 21, 2020, 7:43 PM IST

പ്രായമേറും തോറും ഫാഷന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്ന പതിവുശൈലിയില്ല ബോളിവുഡ് സുന്ദരി മലൈക അറോറക്ക്. ഓരോ വയസ്സ് പിന്നിടുമ്പോഴും മലൈക കൂടുതല്‍ കരത്തോടെ മന്നേറുകയാണ്. താരം പങ്കുവയ്ക്കുന്ന ഒരോ ചിത്രങ്ങളിലും ആ കരുത്ത് കാണാം.കറുപ്പ് ഷീര്‍ ഡ്രസ്സ് ധരിച്ച മലൈക പങ്കുവച്ച് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് തരംഗമായത്. അരയില്‍ ലെതര്‍ ബെല്‍റ്റ് ധരിച്ചിരുന്നു. ഹീല്‍സ് ആണ് ഒപ്പം ധരിച്ചത്. ഡ്രോപ് ഇയര്‍ റിങ്‌സും സ്‌മോക്കി ഐ മേക്കപ്പും ചേര്‍ന്നതോടെ മലൈകയുടെ ചിത്രം കയ്യടി നേടി. എന്നാല്‍ ഈ വസ്ത്രത്തിന് 1,70,940 രൂപ വിലയുണ്ടെന്ന് അറിഞ്ഞപ്പോഴാണ് ആരാധകര്‍ അദ്ഭുതപ്പെട്ടത്. സെലിബ്രറ്റി ഡിസൈനര്‍ സാന്‍ഡ്ര മാന്‍സൗറിന്റെ ലാ ഫെമ്മെ കലക്ഷനിലുള്ളതാണ് ഈ ഡ്രസ്.

അതിമനോഹരമായാണ് താരം ചിത്രങ്ങള്‍ക്കു പോസ് ചെയ്തിരിക്കുന്നത്. പൂര്‍ണമായി ശരീരത്തിനു മുകളില്‍ നിയന്ത്രണമുള്ള ഒരാളാണ് താരമെന്ന് ചിത്രങ്ങള്‍ പറയും.