മാക്സ് ഫാഷന്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷന്‍ അവതരിപ്പിച്ചു


AUGUST 20, 2019, 5:21 PM IST

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്സ് ഫാഷന്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷന്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ ട്രഡീഷണല്‍ വെയറുകള്‍ അണിഞ്ഞ മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു. ഷോ സ്റ്റോപ്പര്‍ ആയിരുന്ന അനുശ്രീ ഓണം ലോഗോയും ഓണം ടി വി സിയും അനാവരണം ചെയ്തു.പരമ്പരാഗത കണ്‍ടെംപററി ഡിസൈനുകളുടെ സമന്വയമാണ് കസവില്‍ തീര്‍ത്ത ഓണം സ്പെഷ്യല്‍ കളക്ഷനിലുള്ളത്. പുരുഷന്മാര്‍, വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള വിപുലമായ ശ്രേണി തന്നെയാണ് ഓണം കളക്ഷനില്‍ അവതരിപ്പിച്ചത്.

മനസാകെ ഓണം, മാക്സ് ആകെ ഓണം എന്ന ആശയത്തിലാണ് ടി വി സി തയാറാക്കിയിരിക്കുന്നത്. അച്ഛനും അമ്മയും കുട്ടിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിലൂടെയാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. ഓണത്തോടു അനുബന്ധിച്ചുള്ള ഫാമിലി ഉത്സവത്തിന്റെ സന്തോഷവും ഊഷ്മളതയും പരസ്യ ചിത്രത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് മാക്സ്.