തണുപ്പ് കാലത്തെ പുതിയ ട്രെന്‍ഡ് ജാക്കറ്റുകള്‍


JUNE 3, 2019, 3:37 PM IST

ബോളിവുഡ് താരങ്ങളെ സംബന്ധിച്ച് ഒരോ ദിവസവും പുത്തന്‍ ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനുള്ള അവസരമാണ്. 

മഴക്കാലം, വേനല്‍ക്കാലം, തണുപ്പു കാലം തുടങ്ങി ഒരോ സീസണിലും തങ്ങള്‍ക്കിണങ്ങുന്ന വസ്ത്രം ധരിച്ച് പുത്തന്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് പ്രഖ്യാപിക്കുന്നതില്‍ മല്‍സരമാണിവിടെ.

തണുപ്പുകാലത്തെ വസ്ത്രങ്ങളാണിപ്പോള്‍ പുത്തന്‍ ട്രെന്‍ഡ് സൃഷ്ടിക്കുന്നത്. കമ്പിളിയില്‍ തുന്നിയ വലിപ്പം കൂടിയ വസ്ത്രങ്ങളെയെല്ലാം പഴങ്കഥയാക്കി ജാക്കറ്റുകള്‍ ശൈത്യകാല വസ്ത്രമെന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞു. 

മഞ്ഞു കാലത്തെ ജാക്കറ്റ് ട്രെന്‍ഡുകളില്‍ നമുക്ക് മാതൃകയാക്കാവുന്ന ഒരാളാണ് യാമി ഗൗതം. എല്ലാ വസ്ത്രത്തിനൊപ്പവും ഇണങ്ങുന്ന ജാക്കറ്റണിഞ്ഞ യാമിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുകയാണ്.