പെണ്‍കുട്ടികള്‍ക്ക് പ്രിയമേറി ടര്‍ക്കോയിസ് ആഭരണങ്ങള്‍


AUGUST 20, 2019, 5:31 PM IST

ഏതു വസ്ത്രത്തിനുമിണങ്ങുന്ന ടര്‍ക്കോയിസ് ആഭരണങ്ങളുടെ പുറകെയാണ് പെണ്‍കുട്ടികള്‍. ടര്‍ക്കോയിസ് കല്ലുകള്‍കൊണ്ടു നിര്‍മിച്ച കമ്മലും മാലയും ബ്രെയ്സ്ലെറ്റും ആങ്ക്ലെറ്റും വളയുമെല്ലാം പെണ്‍കുട്ടികള്‍ക്കിടയില്‍ വന്‍ ഹിറ്റാണ്.

ടര്‍ക്കോയിസ് ബ്രെയ്സ്ലെറ്റുകളോട് ആണ്‍കുട്ടികള്‍ക്കും പ്രിയമാണ്. അതുകൊണ്ടുതന്നെ അവരുടെ കൈകളിലും ടര്‍ക്കോയിസ് ബ്രെയ്സ്ലെറ്റുകള്‍ ഇടംപിടിച്ചിട്ടുണ്ട്.സ്വര്‍ണം, വെള്ളി എന്നിവയിലായിരുന്നു ടര്‍ക്കോയിസ് ആഭരണങ്ങള്‍ ആദ്യകാലങ്ങളില്‍ നിര്‍മിച്ചിരുന്നത്. എന്നാലിപ്പോള്‍ ആ രീതിക്ക് മാറ്റംവന്നു. കറുത്ത ചരടുകളില്‍ കോര്‍ത്താണ് മാലയും ബ്രെയ്സ്ലെറ്റും ആങ്ക്ലെറ്റുമെല്ലാം നിര്‍മിക്കുന്നത്.

ഒറ്റ ലെയറിലും ഡബിള്‍ ത്രിബിള്‍ ലെയറിലും ഇവ ലഭ്യമാണ്. കറുപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങളാണ് പെണ്‍കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. 150 രൂപ മുതലാണ് മാലയുടെ വില.

ബ്രെയ്സ്ലെറ്റുകള്‍ക്കും കമ്മലുകള്‍ക്കും 50 രൂപമുതലാണ് വില.