സന്ദര്‍ഭങ്ങള്‍ക്കിണങ്ങും ആഭരണങ്ങള്‍


MARCH 16, 2020, 10:39 AM IST


ഓഫീസ്, ഇന്റര്‍വ്യൂ, കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മുഖത്തിനും വസ്ത്രത്തിനും ഇണങ്ങുന്നതും സിംപിളുമായ ആഭരണങ്ങളാണ് ഉത്തമം. അവസരങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന ഏതാനും ആഭരണങ്ങള്‍ പരിചയപ്പെടാം.

1. സെമിപ്രഷ്യസ് സ്റ്റോണുകളില്‍ തീര്‍ത്ത ലെയേര്‍ഡ് മാലകള്‍ എക്കാലത്തെയും ഫാഷനാണ്. മുപ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് ഈ ട്രെന്‍ഡ് ഏറെ ഇഷ്ടപ്പെടുന്നത്.

2. തൊണ്ണൂറുകളുടെ ആദ്യ പകുതിയിലെ ഫാഷനായ ചോക്കര്‍ നെക്ക്‌ലേസുകള്‍ രൂപവും ഭാവവും മാറി തിരിച്ചെത്തിയിട്ടുണ്ട്. പാര്‍ട്ടിവെയര്‍, ബ്രൈഡല്‍വെയര്‍ ആഭരണങ്ങളിലാണ് ഇവ മുന്നില്‍.

3. ലെയേര്‍ഡ് കുന്ദന്‍ നെക്ക്‌ലേസുകളും യോജിച്ച നീളന്‍ കമ്മലുകളും ഫാഷന്‍ പ്രേമികളുടെ കളക്ഷനില്‍ ഒഴിച്ചുകൂടാനാവില്ല. ട്രഡീഷണല്‍ കണ്ടംപററി വസ്ത്രങ്ങളുടെ കൂടെ ഇവ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ് തീര്‍ക്കും.

4. പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് ടെമ്പിള്‍ ജ്വല്ലറി. വിവാഹം, വിശേഷാവസരങ്ങള്‍ തുടങ്ങിയവയില്‍ ട്രഡീഷണല്‍ ലുക്ക് തരാന്‍ ഇവയോളം വരില്ല മറ്റൊന്നും.

5. അധികം പണം മുടക്കാതെ ക്ലാസിയായ ആഭരണങ്ങള്‍ അണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വരോസ്‌കി ക്രിസ്റ്റല്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം. സ്വരോസ്‌കി ക്രിസ്റ്റലിന് നിറം മങ്ങില്ല. ഇത് ദിവസവും അണിയുകയുമാവാം.

6. വിവാഹത്തിനു ശേഷം സിംപിളായി അണിയാന്‍ റോസ്‌ഗോള്‍ഡാണ് നല്ലത്. മിനിമലിസ്റ്റിക് സ്‌റ്റൈലിന് റോസ് ഗോള്‍ഡിനാണ് ഏറെ സ്വീകാര്യത. പേസ്റ്റല്‍ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം അണിയാന്‍ റോസ് ഗോള്‍ഡ് ആണ് മികച്ച ചോയ്‌സ്.

7. കാഷ്വല്‍വെയറില്‍ പല ഷെയ്പ്പിലും വലുപ്പത്തിലുമുള്ള ഹൂപ്‌സ് ഓര്‍ഗാനിക് മെറ്റീരിയലുകളില്‍ തീര്‍ത്ത സ്റ്റഡ്, ഡ്രോപ്‌സ് എന്നിവ പരീക്ഷിക്കാം.

8. ഓഫീസ്, ഇന്റര്‍വ്യൂ, കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ തുടങ്ങിയ അവസരങ്ങളില്‍ മുഖത്തിനും വസ്ത്രത്തിനും ഇണങ്ങുന്നതും സിംപിളുമായ ആഭരണങ്ങളാണ് ഉത്തമം. നേര്‍ത്ത യെല്ലോ/വൈറ്റ്/റോസ് ഗോള്‍ഡ് ചെയിന്‍, ചെറിയ പെന്‍ഡന്റുകള്‍, പേള്‍ മാലകള്‍, അവയ്ക്കു ചേരുന്ന സ്റ്റഡ് അല്ലങ്കില്‍ ഡ്രോപ്‌സ്/ഹൂപ്‌സ് എന്നിവ നന്നായി ചേരും.