സാരി ഡിസൈനിംഗ് : മാറുന്ന ട്രെന്‍ഡുകളിലൂടെ നേടാം ലാഭം


APRIL 6, 2019, 12:39 PM IST

ഏറെ സാധ്യതകള്‍ ഉള്ള ഒരു മേഖലയാണ് ഡിസൈനിംഗ്. മാറി മാറി വരുന്ന ട്രെന്‍ഡുകള്‍ ഇന്നത്തെ യുവ തലമുറ ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിന്റെ തനതായ വേഷമാണ് സാരി. സാരി ഡിസൈനിംഗിലൂടെ എളുപ്പത്തില്‍ വരുമാനം നേടാം. ഇത്തിരി കലാഭിരുചിയും, സെന്‍സും ഉള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ബിസിനസാണിത്. ഇത് ഹോബിയാക്കിയവര്‍ ഏറെയാണ്. ചെറിയ പരിശീലനം നേടിയാല്‍ സോഷ്യല്‍ മീഡിയകള്‍ വഴി തന്നെ വിപണി കണ്ടെത്താനും കഴിയും. സാരികള്‍ വാങ്ങിയ ശേഷം കളറിന് ഇണങ്ങുന്ന തരത്തില്‍ ഡിസൈന്‍ ചെയ്യണം . ട്രെന്‍ഡുകള്‍ മാറുന്നതിനനുസരിച്ച് വേണം ഡിസൈന്‍ തെരഞ്ഞെടുക്കാന്‍. കളര്‍ഫുള്‍ സാരിയില്‍ ഹെവി വര്‍ക്കുകളേക്കാള്‍ സിംമ്പിള്‍ വര്‍ക്കുകള്‍ ആകും ചേരുക. ആവശ്യക്കാരുടെ ഇഷ്ടാനുസരണം ചെയ്ത് നല്‍കിയാല്‍ മതിയാകും. സാരികളില്‍ ഫാബ്രിക് പെയിന്റിംഗ് നടത്തുന്നതും ഉത്തമമാണ്. ഇതിനായി പ്രിന്റ് ബ്ലോക്കുകള്‍ വാങ്ങാന്‍ കിട്ടും. ഓരോ ബ്ലോക്കുകളിലും ഓരോ ഡിസൈനുകള്‍ ഉണ്ടാകും. ബ്ലോക്കുകളുടെ വലിപ്പമനുസരിച്ച് വിലയില്‍ വ്യത്യാസം വരും.