ചോപ്പ് ഷോപ്പുമായി വിജയ് യേശുദാസ് കൊച്ചിയില്‍


OCTOBER 6, 2020, 6:39 AM IST

കൊച്ചി: ഗായകനായും നടനായും തിളങ്ങിയ വിജയ് യേശുദാസ് പുതിയ പരിപാടിയുമായി കൊച്ചിയില്‍. പുരുഷന്മാര്‍ക്കുള്ള അന്താരാഷ്ട്ര സലൂണ്‍ ചോപ്പ് ഷോപ്പിന്റെ തെക്കേ ഇന്ത്യന്‍ ഫ്രാഞ്ചൈസിയുമായാണ് വിജയ് യേശുദാസ് കൊച്ചിയിലെത്തിയത്. പനമ്പള്ളി നഗറില്‍ സലൂണിന്റെ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും ശാഖകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഷോപ്പിന്റെ പ്രവര്‍ത്തനം നടത്തുന്നത്. മാറുന്ന പുരുഷസൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ആവശ്യമായതെല്ലാം സലൂണില്‍ ലഭ്യമാക്കുമെന്ന് വിജയ് പറഞ്ഞു.