മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് ആദരവുമായി എയര്‍ഷോ


MAY 19, 2020, 5:44 PM IST

ദോഹ: കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി എയർഷോ. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു ഖത്തറിലാണ് എയർഷോ സംഘടിപ്പിച്ചത്. 

മുഹമ്മദ് ബിൻ അൽഅത്തിയ്യ എയർ കോളജാണ് വ്യോമാഭ്യാസപ്രകടനം സംഘടിപ്പിച്ചത്. ഹമദ് ജനറൽ ആശുപത്രി, ഹസം മുബൈരീഖ് ജനറൽ ആശുപത്രി എന്നിവയ്ക്കു മുകളിലൂടെയാണ് ഫ്‌ളൈ പാസ്റ്റ് സംഘടിപ്പിച്ചത്.  

വിമാനങ്ങൾ ദോഹയുടെ ആകാശത്തൂകൂടെ പറക്കുമ്പോൾ ആശുപത്രികളിലെ മെഡിക്കൽ ടീമുകൾ വെള്ളക്കോട്ടണിഞ്ഞ് അണിനിരന്നു.

Other News