ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ 100 പുസ്​തകങ്ങളില്‍ അരുന്ധതിയുടേതും


NOVEMBER 8, 2019, 1:12 AM IST

 ലണ്ടന്‍: ബ്രി​ട്ടീ​ഷ്​ എ​ഴു​ത്തു​കാ​ര​ന്‍ ഡാ​നി​യ​ല്‍ ഡി​ഫോ​യു​ടെ റോ​ബി​ന്‍സൺ  ക്രൂ​സോ പ്ര​സി​ദ്ധീ​ക​രി​ച്ച​തിന്റെ മുന്നൂറാം വാർഷികത്തിൽ ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തി​യ 100 നോ​വ​ലു​ക​ളു​ടെ പ​ട്ടി​ക​യു​മാ​യി ബി ബി സി. ഇ​ന്ത്യ​യി​ല്‍നി​ന്ന് ആ​ര്‍ കെ നാ​രാ​യ​ണ്‍, അ​രു​ന്ധ​തി റോ​യ്, സ​ല്‍മാ​ന്‍ റു​ഷ്ദി, വി​ക്രം സേ​ത്ത് എ​ന്നീ നാലുപേരുടെ പുസ്​തകങ്ങള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു.

ആ​ര്‍ കെ നാ​രാ​യ​​ന്റെ സ്വാ​മി ആ​ന്‍ഡ് ഫ്രണ്ട്സ്,അ​രു​ന്ധ​തി റോ​യി​യു​ടെ ദ ​ഗോ​ഡ് ഓ​ഫ് സ്‌​മോ​ള്‍ തി​ങ്​​സ്, സ​ല്‍മാ​ന്‍ റു​ഷ്ദി​യു​ടെ ദ ​മൂ​ര്‍സ് ലാ​സ്​​റ്റ്​ സൈ, ​വി​ക്രം സേ​ത്തി​ന്റെ  എ ​സ്യൂ​ട്ട​ബ്​​ള്‍ ബോ​യ് എ​ന്നീ നോ​വ​ലു​ക​ളാ​ണ്​ 100 വി​ഖ്യാ​ത പു​സ്​​ത​ക​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള​ത്​.

വി എ​സ് നായ്‌പാളിന്റെ  എ ​ഹൗ​സ് ഫോ​ര്‍ മി​സ്​​റ്റ​ര്‍ ബി​ശ്വാ​സ്, പാ​ക്​ എ​ഴു​ത്തു​കാ​രാ​യ മുഹ്‌​സി​ന്‍ ഹ​മീ​ദ്, കാ​മി​ല ഷം​സി എ​ന്നി​വ​രു​ടെ ദ ​റെ​ല​ക്ട​ന്‍​റ്​ ഫ​ണ്ട​മമെന്റലിസ്റ്റ് , ഹോം ​ഫ​യ​ര്‍ എ​ന്നീ നോ​വ​ലു​ക​ളും പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി.

പ്ര​ണ​യം, ര​തി, രാ​ഷ്​​ട്രീ​യം, അ​ധി​കാ​രം, പ്ര​തി​ഷേ​ധം, വ​ര്‍​ഗം, സ​മൂ​ഹം എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള സ​മ​കാ​ലി​ക എ​ഴു​ത്തു​കാ​രു​ടെ 100 പു​സ്​​ത​ക​ങ്ങ​ളാ​ണ്​ ബി ബി സി തി​ര​ഞ്ഞെ​ടു​ത്ത​ത്. സ്വ​ത്വ​ബോ​ധ​മു​ള്ള നോ​വ​ലു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ്​ ഗോ​ഡ്​ ഓ​ഫ്​ സ്​​മാ​ള്‍ തി​ങ്​​സ്​ ഇ​ടം​നേ​ടി​യ​ത്.

ആർ കെ നാ​രാ​യ​ന്റെ സ്വാ​മി ആ​ന്‍​ഡ്​ ഫ്രണ്ട്സ് വ​രു​കാ​ല​ത്തെ നോ​വ​ലു​ക​ളു​ടെ കൂ​ട്ട​ത്തി​ലും റു​ഷ്​​ദി​യു​ടെ ദ ​മൂ​ര്‍സ് ലാ​സ്​​റ്റ്​ സൈ ​നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ലു​മാ​ണ്. സേ​ത്തിന്റെ എ ​സ്യൂ​ട്ട​ബ്​​ള്‍ ബോ​യ്​ കു​ടും​ബം-​സൗ​ഹൃ​ദം വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട​താ​ണ്. ജെ കെ റൗ​ളി​ങ്ങി​​െന്‍റ ഹാ​രി പോ​ട്ട​ര്‍ പ​ര​മ്പര​യും 100 പു​സ്​​ത​ക​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

Other News