കരാറില്ലാത്ത ബ്രെക്‌സിറ്റ്: യൂറോപ്പില്‍ 12 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടും


AUGUST 4, 2019, 3:39 AM IST

ബെര്‍ലിന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പിന്‍മാറ്റ കരാര്‍ ഇല്ലാതെയാണ് ബ്രെക്‌സിറ്റ് നടപ്പാക്കുന്നതെങ്കില്‍ യൂറോപ്പില്‍ ആകമാനം 12 ലക്ഷം ജോലികള്‍ നഷ്‌ടമാകുമെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 1,39,000 എണ്ണവും ഇറ്റലിയിലായിരിക്കുമെന്നും ബെല്‍ജിയത്തിലെ ല്യൂവന്‍ യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണക്കാക്കുന്നു.

ബെല്‍ജിയന്‍ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്‌ത പഠനമാണ് യൂണിവേഴ്‌സിറ്റി പൂര്‍ത്തിയാക്കിയത്. ഫ്രാന്‍സില്‍ 1,41,320 തൊഴിലവസരങ്ങളാണ് ഇല്ലാതാകുക. ജര്‍മനിയില്‍ ഇത് 2,91,930 ആയിരിക്കും.

എന്നാല്‍, ഏറ്റവും കൂടുതല്‍ തൊഴില്‍നഷ്‌ടം ബ്രിട്ടണിൽ തന്നെയായിരിക്കും;അഞ്ച് ലക്ഷം. രാജ്യത്തെ ആകെ തൊഴിലാളി സംഖ്യയുടെ അഞ്ച് ശതമാനം വരുമിത്. അയര്‍ലന്‍ഡില്‍ 50,000,  ബെല്‍ജിയത്തില്‍ 40,000 എന്നിങ്ങനെ തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടുമെന്നും പഠനത്തിൽ പറ‍യുന്നു.

Other News