ഇന്ത്യൻ നഴ്‌സുമാരും  എഞ്ചിനീയർമാരും നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി മുരളീധരൻ


SEPTEMBER 15, 2019, 12:18 AM IST

കുവൈറ്റ് സിറ്റി:കുവൈറ്റിൽ ഇന്ത്യയിൽ നിന്നുള്ള നഴ്‌സുമാരും എഞ്ചിനീയർമാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇക്കാര്യം കുവൈറ്റ് സർക്കാരുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഉന്നയിക്കുമെന്നും ഇവിടെയെത്തിയ മന്ത്രി പറഞ്ഞു. 

ഞായറാഴ്‌ചയാണ് കുവൈറ്റ്  അധികൃതരുമായി മുരളീധരന്റെ കൂടിക്കാഴ്‌ച.

അംഗീകൃത ഏജൻസി വഴി മാത്രമേ ഗാർഹിക ജോലിക്കായി കുവൈറ്റിൽ വരാൻ പാടുള്ളൂ. നിലവിൽ വ്യാജ വിസയിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കും. 

വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കൾക്ക് നാട്ടിൽ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും മുരളീധരൻ വ്യക്തമാക്കി.

Other News