ലണ്ടനില്‍ യുവതിയെ കത്തി കാണിച്ച് ഭയപ്പെടുത്തി മാനഭംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം ജയില്‍ ശിക്ഷ


NOVEMBER 4, 2019, 11:20 AM IST

ലണ്ടന്‍ : യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന്് 15 വര്‍ഷം തടവ് ശിക്ഷ. 28 കാരനായ ദില്‍ജിത് ഗ്രെവാവാളിനെയാണ് ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതി ശിക്ഷിച്ചത്. 30 കാരിയെയാണ് പ്രതി ഭീഷണിപ്പെടുത്തി പീഡനത്തിരയാക്കി കൊള്ളയടിച്ചത്.

ഈ വര്‍ഷം ഏപ്രില്‍ 29ന് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഹില്ലിങ്ങ്ടണിലാണ് സംഭവം. യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചു കടന്ന പ്രതി കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പണം ഉള്‍പ്പെടെയുള്ളവ കൊള്ളയടിക്കുകയും ചെയ്തു. ഏകദേശം രണ്ടര മണിക്കൂര്‍ നേരം ഇയാള്‍ യുവതിയെ ഉപദ്രവിച്ചുവെന്ന് കോടതി കണ്ടെത്തി.

ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയും ചെയ്തു.  ഇയാള്‍ കടന്നുകളഞ്ഞതിനുശേഷം യുവതി ഒരു സുഹൃത്ത് മുഖേന പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ പരിക്കേറ്റ നിലയിലായിരുന്നു യുവതി.

മുങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയും ആക്രമണത്തിനുപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. ഭവനഭേദനം, ബലാത്സംഗം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയത്.

Other News