ഭൂചലനത്തിന്റെ പ്രകമ്പനം കുവൈത്തിലും ഇറാഖിലും അനുഭവപ്പെട്ടു


JULY 9, 2019, 4:16 PM IST

കുവൈത്ത് സിറ്റി:  ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം കുവൈത്തിലും ഇറാഖിലും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.02-ന് കുവൈത്ത് സിറ്റി മുതല്‍ സാല്‍മിയ വരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി കുന റിപ്പോര്‍ട്ട് ചെയ്തു.  ഇറാനിലെ ഖെസസ്താനിലെ മസ്ജിദ് സുലൈമാന്‍ പ്രദേശത്തുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.

ഇറാന്‍ തലസ്ഥാനമായ ടെഹ് റാനില്‍നിന്ന് 450 കി.മീ അകലെ ഉണ്ടായ ഭൂചലനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Other News