സദ്ദാം ഹുസൈന്‍ തട്ടിക്കൊണ്ടുപോയി വധിച്ച കുവൈത്തികളുടെ ശരീരാവശിഷ്ടങ്ങള്‍ കൈമാറി


AUGUST 12, 2019, 6:17 PM IST

കുവൈറ്റ് സിറ്റി: 1990 യുദ്ധകാലത്ത്  സദ്ദാമിന്റെ സേന പിടിച്ചുകൊണ്ടുപോയി വധിച്ച യുദ്ധത്തടവുകാരുടെ ശരീരാവശിഷ്ടങ്ങള്‍ ഇറാഖ് കുവൈറ്റിന് കൈമാറി. ഇത്തരത്തില്‍ കൊല്ലപ്പെട്ട 48 പേരുടെ ശരീരാവശിഷ്ടങ്ങളാണ ്ഇറാഖ് കുവൈറ്റിന് കൈമാറിയത്. അബ്ദലി അതിര്‍ത്തിയില്‍ വച്ചായിരുന്നു ചടങ്ങ്.  സദ്ദാം ഹുസൈന്റെ സൈന്യം കുവൈത്തില്‍ നടത്തിയ അധിനിവേശത്തിനിടെ 605 പൗരന്മാരെയാണ് കാണാതായത്.

ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഇറാഖ് സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഇറാഖിലെ സമാവാ നഗരത്തിന് 170 കിലോമീറ്റര്‍ അകലെ മരുഭൂമിയിലാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ ജനിതക പരിശോധനയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കുവൈത്തികളുടേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് കുവൈത്ത് പതാകയില്‍ പൊതിഞ്ഞാണ് ശരീരാവശിഷ്ടങ്ങള്‍ കുവൈത്തിന് കൈമാറിയത്.

Other News