കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു


SEPTEMBER 29, 2019, 3:16 PM IST

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം കുറയുന്നു. 2016 ല്‍ ഏഴ് ശതമാനവും 2017ല്‍ 5.7 ശതമാനവും 2018ല്‍ രണ്ട് ശതമാനവും കുറഞ്ഞതായി സാമ്പത്തിക മന്ത്രാലയം പാര്‍ലമെന്റിന് സമര്‍പ്പിച്ച കണക്ക് വ്യക്തമാക്കുന്നു.

സാമ്പത്തികമായ കാരണങ്ങളാലുള്ള നടപടികളുടെ ഭാഗമായാണ് വിേദശികളുടെ എണ്ണം കുറഞ്ഞത് എന്നാണ് അനുമാനം. എണ്ണവിലയുടെ വ്യതിയാനം കാരണം സാമ്പത്തിക വളര്‍ച്ചയിലുണ്ടായ പ്രശ്നമാണ് കാരണങ്ങളില്‍ ഒന്ന്. ചെലവിനത്തില്‍ ഉണ്ടായ വര്‍ധന കുടുംബാംഗങ്ങളെ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചവരും ഒട്ടേറെയാണ്.സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാനുള്ള നടപടികള്‍ പൊതുമേഖലയില്‍ വിദേശികള്‍ക്ക് കാര്യമായ തോതില്‍ അവസരങ്ങള്‍ നഷ്ടമാക്കിയെങ്കിലും സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം വിദേശികളെ അത്രകണ്ട് ബാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.